Sunday September 24, 2017
Latest Updates

ജലനിരക്കില്‍ പ്രതിഷേധിച്ച് ഡ്രോഗഡ മേയര്‍ ഫിനാഗേല്‍ പാര്‍ട്ടി വിട്ടു

ജലനിരക്കില്‍ പ്രതിഷേധിച്ച് ഡ്രോഗഡ മേയര്‍ ഫിനാഗേല്‍ പാര്‍ട്ടി വിട്ടു

ഡബ്ലിന്‍: ജലനിരക്കില്‍ പ്രതിഷേധിച്ച് ഡ്രോഗഡ മേയര്‍ ഫിനാഗേല്‍ പാര്‍ട്ടി വിട്ടു.മേയര്‍ കെവിന്‍ കല്ലനാണ് രാജിവച്ചത്. ഐറിഷ് വാട്ടര്‍ തുടങ്ങുന്നതിന് മുന്‍കൈ എടുത്ത മുന്‍ മന്ത്രി ഫെര്‍ഗൂസിനോടും കെവിന്‍ രാജി ആവശ്യപ്പെട്ടു. അദ്ദേഹവും ഫിനാഗേല്‍ പാര്‍ട്ടി വിട്ടു പുറത്ത് വരണമെന്നാണ് ആവശ്യം. അതേസമയം രാജി ആവശ്യം ഫെര്‍ഗൂസ് തള്ളി. ജലനിരക്കിനെതിരെയുള്ള മേയറുടെ പ്രതിഷേധം മാനിക്കുന്നു
എന്നാല്‍ പാര്‍ട്ടി വിടണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നു ഫെര്‍ഗൂസ് പറഞ്ഞു. പാര്‍ട്ടിയില്‍ തന്നെ നിന്ന് കൊണ്ട് നയങ്ങള്‍ തിരുത്തിക്കാനാണ് തന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

കെവിന്‍ കല്ലന്‍ ഫിനാഗേല്‍ ജനറല്‍ സെക്രട്ടറി ടോം കറന് ഞായറാഴ്ചയാണ് രാജിസമര്‍പ്പിച്ചത്. ബജറ്റിന് മുമ്പ് തന്നെ താന്‍ രാജിക്കാര്യം
ആലോചിച്ചിരുന്നതായി കെവിന്‍ പറഞ്ഞു. ജലനിരക്കിനെതിരെ ശനിയാഴ്ച പതിനായിരങ്ങള്‍ അണിനിരന്ന പ്രകടനങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നിരുന്നു. ഇതിനു പിന്നാലെയാണ് മേയര്‍ പാര്‍ട്ടി വിട്ടത്. ശനിയാഴ്ച നടന്ന പ്രതിഷേധ പ്രകടനത്തില്‍
ഡ്രോഗഡയില്‍ മാത്രം 8,000 പേര്‍ അണിനിരന്നു.

അയര്‍ലണ്ട് സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് മറികടക്കുന്നതിന് ജനങ്ങള്‍ ഏറെ ത്യാഗം സഹിച്ചു. ഇനി ജലനിരക്കിന്റെ പേരില്‍ കൂടി ജനങ്ങളുടെ മേല്‍ സാമ്പത്തിക ബാധ്യത അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ലെന്ന് കെവിന്‍ പറഞ്ഞു. പണമില്ലാത്ത കുട്ടികളില്‍ നിന്ന് എങ്ങനെ പണം കണ്ടെത്തുമെന്നാണ് സര്‍ക്കാര്‍ പറയുന്നതെന്ന് കെവിന്‍ ചോദിച്ചു. ഫിനാഗേലിന്റെ നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗമായിരുന്നു
കെവിന്‍ കല്ലന്‍. ജലനിരക്കിനെതിരെയുള്ള തന്റെ ശക്തമായ പ്രതിഷേധം പാര്‍ട്ടിയില്‍ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

Scroll To Top