Tuesday May 23, 2017
Latest Updates

‘ജലനിരക്കിനെതിരെ പ്രതിഷേധിക്കുന്നവരുടെ കൈവശം വില കൂടിയ ഫോണും ടാബ്‌ലെറ്റും’; ജോണ്‍ ബര്‍ട്ടന്റെ പ്രസ്താവന വിവാദമായി

‘ജലനിരക്കിനെതിരെ പ്രതിഷേധിക്കുന്നവരുടെ കൈവശം വില കൂടിയ ഫോണും ടാബ്‌ലെറ്റും’; ജോണ്‍ ബര്‍ട്ടന്റെ പ്രസ്താവന വിവാദമായി

ഡബ്ലിന്‍: ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടനെതിരെ പ്രതിഷേധം ശക്തമാകുന്നു.പുതിയ ജലനിരക്കിനെതിരെ പ്രതിഷേധിക്കുന്നവരുടെ കയ്യില്‍ വില കൂടിയ ഫോണുകളും ടാബ്‌ലെറ്റുമാണെന്ന് ജോണ്‍ ബര്‍ട്ടന്‍ പ്രസ്താവിച്ചിരുന്നു. പാര്‍ലമെന്റില്‍ നടന്ന ഒരു ചര്‍ച്ചയ്ക്കിടെയായിരുന്നു ജോണ്‍ ബര്‍ട്ടന്റെ വിവാദ പ്രസ്താവന. ജലനിരക്ക് ഏര്‍പ്പെടുത്തിയതിനെതിരെയും വാട്ടര്‍ മീറ്റര്‍ സ്ഥാപിക്കുന്നതിനെതിരെയും സമരം ചെയ്യുന്നവര്‍ക്കെതിരെയായിരുന്നു ജോണ്‍ ബര്‍ട്ടന്റെ പ്രസ്താവന. ഉപപ്രധാനമന്ത്രിയുടെ പ്രസ്താവനക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ പ്രതികരണമാണ് ഉയരുന്നത്.

സര്‍ക്കാര്‍ ജനങ്ങളില്‍ നിന്ന് അകലുന്നുവെന്നത്തിന്റെ ഉത്തമ ഉദാഹരണമാണ് ജോണ്‍ ബര്‍ട്ടന്റെ പ്രസ്താവനയെന്ന് പ്രതിഷേധക്കാര്‍ പ്രതികരിച്ചു.ട്വിറ്ററിലൂടെയായിരുന്നു പ്രതിഷേധക്കാരുടെ പ്രതികരണം. ടെലികോം കമ്പനികളുമായി ദീര്‍ഘകാല കരാര്‍ ഒപ്പിടുന്ന ആര്‍ക്കും മികച്ച ഫോണ്‍ ലഭിക്കും അതിന്റെ അടിസ്ഥാനത്തില്‍ അവര്‍ സമ്പന്നരോ പാവപ്പെട്ടാവരോ എന്ന് പറയാനാകില്ലെന്ന് ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ച ഒരാള്‍ പറഞ്ഞു. സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടുന്നുവെന്നതിന്റെ തെളിവാണ് ഇത്തരം പ്രസ്താവനകള്‍ എന്നും ഇദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ കൈവശമുള്ള ഫോണിന്റെ വിലയെക്കുറിച്ച് ആശങ്കപ്പെടുന്ന ജോണ്‍ ബര്‍ട്ടനും സഹമന്ത്രിമാരും ജനങ്ങളുടെ നികുതി പണത്തില്‍ നിന്ന് 700,000 യൂറോ ചെലവഴിക്കുന്നതായി സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ച മറ്റൊരാള്‍ പറഞ്ഞു. ഐറിഷ് ടൈംസ്/ ഇപ്‌സോസ് എംആര്‍ബിഐ സര്‍വെയില്‍ ഏറ്റവും ജനപിന്തുണയുള്ള നേതാവായി ജോണ്‍ ബര്‍ട്ടന്‍ തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ വന്ന വിവാദ പ്രസ്താവന അവര്‍ക്ക്
തിരിച്ചടിയായി

Scroll To Top