Tuesday January 16, 2018
Latest Updates

ജയിച്ചാല്‍ ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിക്കുമെന്ന് ട്രംപ്

ജയിച്ചാല്‍ ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിക്കുമെന്ന് ട്രംപ്

ന്യൂയോര്‍ക്ക്: തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ജറുസലേമിനെ തലസ്ഥാനമായി അംഗീകരിക്കാമെന്ന്  ഇസ്രയേലിന് ട്രംപിന്റെ വാഗ്ദാനം. ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവുമായി നടത്തിയ കൂടികാഴ്ചയിലാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. ന്യുയോര്‍ക്കിലെ ട്രംപ് ടവറിലെത്തിയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ട്രംപുമായി നെതന്യാഹു ചര്‍ച്ച നടത്തിയത്.
ഇസ്രയേലിന്റെ ഔദ്യോഗിക തലസ്ഥാനം ജറുസലേം ആണ് എന്നാല്‍ മിക്ക ലോക രാഷ്ട്രങ്ങളും ടെല്‍ അവീവാണ് തലസ്ഥാനമായി കണക്കാക്കുന്നത്. കഴിഞ്ഞ 70 വര്‍ഷമായി ജറുസലേമാണ് തലസ്ഥാനം എന്ന് സമ്മതിക്കാന്‍ അമേരിക്ക തയ്യാറായിട്ടല്ല.
റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോള്‍ ജോര്‍ജ് ബുഷും ഇതേ വാഗ്ദാനം നല്‍കിയിരുന്നെങ്കിലും വിജയിച്ചു കഴിഞ്ഞപ്പോള്‍ സുരക്ഷ പ്രശ്നങ്ങള്‍ ചൂണ്ടി നിലപാട് മാറ്റുകയായിരുന്നു. എന്നാല്‍ 70 വര്‍ഷമായുള്ള അമേരിക്കന്‍ നിലപാടില്‍ താന്‍ മാറ്റം കൊണ്ടു വരുമെന്ന് ട്രംപ് ഉറപ്പു നല്‍കി കഴിഞ്ഞു.

Scroll To Top