Friday September 22, 2017
Latest Updates

ജയിക്കാനായി ജനിച്ച ഡീനോ,അയര്‍ലണ്ടിലെ മലയാളി യുവാവിന് മൂന്നാം തവണയും റാങ്കിന്റെ സ്വര്‍ണ്ണത്തിളക്കം 

ജയിക്കാനായി ജനിച്ച ഡീനോ,അയര്‍ലണ്ടിലെ മലയാളി യുവാവിന് മൂന്നാം തവണയും റാങ്കിന്റെ സ്വര്‍ണ്ണത്തിളക്കം 

ഡബ്ലിന്‍ :യൂറോപ്പിലെയും ആസ്‌ട്രേലിയയിലെയുമടക്കം 180 രാജ്യങ്ങളില്‍ നിന്നുള്ള നാലര ലക്ഷത്തോളം പേര്‍ പങ്കെടുക്കുന്ന എ സി സി എ പരീക്ഷയില്‍ അയര്‍ലണ്ടിലെ മലയാളി യുവാവിന് മികച്ച വിജയം.

deeeeഡബ്ലിന്‍ ബ്ലാക്ക് റോക്കിലെ ഡീനോ ജേക്കബാണ് ലോകത്തിലെ ഏറ്റവും കാഠിന്യമേറിയ ധനകാര്യ മാനേജ്‌മെന്റ് കോഴ്‌സായി അറിയപ്പെടുന്ന എ സി സി എ യില്‍ അയര്‍ലണ്ടില്‍ രണ്ടാം റാങ്കും അന്തര്‍ദേശീയ തലത്തില്‍ പതിനാലാം റാങ്കും നേടി സുവര്‍ണ്ണ വിജയം നേടിയത്.


അഡ്വാന്‍സ് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റിലാണ് ഇത്തവണ ഡീനോയ്ക്ക് ഉന്നത റാങ്ക് ലഭിച്ചത്.കഴിഞ്ഞ വര്‍ഷം പെര്‍ഫൊര്‍മന്‍സ് മാനേജ്‌മെന്റില്‍ അയര്‍ലണ്ടില്‍ ഒന്നാം റാങ്കുകാരനായിരുന്നു ഡീനോ.തൊട്ട് മുന്‍പിലത്തെ വര്‍ഷം ടാക്‌സേഷനില്‍ രാജ്യത്തെ രണ്ടാം റാങ്കുകാരനുമായിരുന്നു ഇദ്ദേഹം.

ആദ്യ രണ്ടു റാങ്കുകള്‍ നേടിയപ്പോള്‍ തന്നെ ഡിനോയെ തേടി എ ഐ ബി എത്തി.കഴിഞ്ഞ വര്‍ഷം മുതല്‍ ബാങ്കിന്റെ ബാല്‍സ് ബ്രിഡ്ജിലെ ഹെഡ് ഓഫിസില്‍ ഇ ബി എസ് ബിസിനസ് പാര്‍ട്ണ്‍റായി, ഓഫിസര്‍ തസ്തികയില്‍ നിയമനവും നല്‍കി. 

വയനാട് അമ്പലവയല്‍ സ്വദേശിയായ സ്രാമ്പിക്കല്‍ ഡീനോ ജേക്കബ് കൂത്ത്പറമ്പ നിര്‍മ്മലഗിരി കോളജിലെ പഠനത്തിനു ശേഷം തിരഞ്ഞെടുത്തത് ഹോട്ടല്‍ മാനേജ് മെന്റ് കോഴ്‌സാണ്.തുടര്‍ന്ന് റോയല്‍ കരീബിയന്‍ ക്രൂയിസ് ലൈന്‍സില്‍ ചേര്‍ന്ന് അമേരിക്കയിലും ലണ്ടനിലുമായി ഏട്ടു വര്‍ഷത്തോളം സേവനം അനുഷ്ട്ടിച്ചു.തുടര്‍ന്ന് ഡബ്ലിനില്‍ എത്തിയ ഡിനോ ഡബ്ലിന്‍ എയര്‍പോര്‍ട്ടിലാണ് ജോലി തേടിയത്.

‘ജോലിയ്ക്കിടയിലായിരുന്നു എ സി സി  പഠനത്തിന് ചേര്‍ന്നത്.അക്കൌണ്ടന്‍സിയോടും കണക്കിനോടും മുന്‍പേ താത്പര്യമുണ്ടായിരുന്നു.അത് കൊണ്ട് ഒരു തരം കൌതുകത്തോടെയാണ് കോഴ്‌സിന് ചേര്‍ന്നത്’ ഡിനോ ഐറിഷ് മലയാളിയോട് പറഞ്ഞു.

‘പഠനം കഠിനമായിരുന്നു.പരീക്ഷ എഴുതുന്നവരില്‍ ജയിക്കുന്നവരുടെ ശരാശരി എണ്ണം 28 % മാണ്.പഠനം ക്ലേശകരമെന്ന് തോന്നി രണ്ടു പ്രാവശ്യം അവസാനിപ്പിച്ചു , ക്ലാസില്‍ പോക്ക് പോലും മുടക്കി…പിന്നെ ജയിക്കണമെന്ന വാശിയോടെ തിരിച്ചു ചേരുകയായിരുന്നു.ഡിനോ പറഞ്ഞു.

മലയാളികള്‍ക്ക് എ സി സി എ കോഴ്‌സ് ,അയര്‍ലണ്ടില്‍ നല്ല ഭാവി സൃഷ്ട്ടിക്കുമെന്നാണ് ഡീനോ പറയുന്നത്.ബി കോമും മറ്റു ധനകാര്യ കോഴ്‌സുകളും കഴിഞ്ഞ നൂറുകണക്കിന് മലയാളികള്‍ക്ക് ഈ കോഴ്‌സ് പ്രയോജനപ്പെടുത്താം.റിസഷന്‍ കഴിഞ്ഞതോടെ ധനകാര്യ മേഖലയില്‍ ഐ ടി യെ ക്കാള്‍ അവസരം ഉണ്ടെന്നതാണ് സത്യം. ഡിനോ പറയുന്നു.
dee koo
കഴിഞ്ഞ എട്ടു വര്‍ഷമായി ബ്ലാക്ക് റോക്കില്‍ താമസിക്കുന്ന ഡീനോയുടെ ഭാര്യ ജ്യോത്സ്‌ന,ബ്ലാക്ക് റോക്ക് ക്ലിനിക്കില്‍ സ്റ്റാഫ് നേഴ്‌സാണ്.കാഞ്ഞിരപ്പള്ളി ആനക്കല്ല് ചൂനാട്ട് കുടുംബാംഗമാണ്.ജെയ്ക്കും ,അന്നയുമാണ് ഇവരുടെ മക്കള്‍. 

ഡീനോയുടെ പഠന കേന്ദ്രമായ ഡബ്ലിന്‍ ബിസിനസ് സ്‌കൂളിലും വിജയവാര്‍ത്ത ആഹ്ലാദ പെരുമഴ പെയ്യിച്ചിരിക്കുകയാണ്.ഡബ്ലിന്‍ ബിസിനസ് സ്‌കൂളിലെ ഈവനിംഗ് കോഴ്‌സില്‍ ചേര്‍ന്നാണ് കോഴ്‌സ് ചെയ്തത്.ഈ മലയാളി വിദ്യാര്‍ഥിയ്ക്ക് വന്‍ സ്വീകരണം നല്‍കാന്‍ കാത്തിരിക്കുകയാണ് കോളജ് അധികൃതര്‍.

റെജി സി ജേക്കബ്

Scroll To Top