Thursday February 23, 2017
Latest Updates

‘ജയിക്കാതെ ജയിച്ച’ ബേബി പെരേപ്പാടന്‍ ഇത്തവണ ഡബ്ലിനിലെ തിരഞ്ഞെടുപ്പ് ഗോദയിലേയ്ക്കുണ്ടോ ?ഒരു അന്വേഷണം

‘ജയിക്കാതെ ജയിച്ച’ ബേബി പെരേപ്പാടന്‍ ഇത്തവണ ഡബ്ലിനിലെ തിരഞ്ഞെടുപ്പ് ഗോദയിലേയ്ക്കുണ്ടോ ?ഒരു അന്വേഷണം

ഡബ്ലിന്‍ : അയര്‍ലണ്ടിലെ ലോക്കല്‍ ഇലക്ഷന്‍ വരികയാണ്. ഇവിടെ താമസിക്കുന്ന ഏവര്‍ക്കും വോട്ടുചെയ്തും മത്സരിച്ചും അയര്‍ലണ്ടിലെ ജനായത്തസംവിധാനത്തിന്റെ ഭാഗമാകാനുള്ള അവസരമാണ് പ്രാദേശിക സമിതികളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ്.

കഴിഞ്ഞ തവണത്തെ ഇലക്ഷനില്‍ മലയാളികളെ പ്രതിധാനം ചെയ്തു മത്സരിക്കാന്‍ ഒരൊറ്റയാളെ രംഗത്തുണ്ടായിരുന്നുള്ളൂ. ബേബി പെരേപ്പാടന്‍. ജയിച്ചില്ലെങ്കിലും മലയാളി സാന്നിധ്യം ഐറിഷ് രാഷ്ട്രീയരംഗത്ത് തെളിയിച്ചു എന്ന ഖ്യാതിയാണ് പെരേപ്പാടനുള്ളത്.

അടുത്ത ജൂണില്‍ നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ ഒരിക്കല്‍ കൂടി മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണോ, പെരേപ്പാടന്‍ എന്നറിയാനുള്ള ആകാംക്ഷയിലാണ് അദ്ദേഹവുമായി ബന്ധപ്പെട്ടത്.

pereppadan1കഴിഞ്ഞ തവണ പെട്ടന്നാണ് തീരുമാനമെടുത്തത്.തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ്. പ്രധാന കക്ഷികളെല്ലാം മാസങ്ങള്‍ക്ക് മുന്‍പേ മത്സരഗോദയില്‍ ഇറങ്ങിക്കഴിഞ്ഞിരുന്നു .മലയാളികള്‍ക്ക് ഒരു പ്രാതിനിധ്യം മത്സരരംഗത്തെങ്കിലും ഉണ്ടാകണം എന്ന ഒരു സംഘം സുഹൃത്തുക്കളുടെ നിര്‍ബന്ധത്താല്‍ അങ്കത്തട്ടിലേയ്ക്ക് ചാടിയിറങ്ങുകയായിരുന്നു…പെരേപ്പാടന്‍ പറഞ്ഞു
ഒരു മുന്നൊരുക്കവും ഇല്ലായിരുന്നു.വോട്ടര്‍ലിസ്റ്റില്‍ പേര് ചേര്‍ത്തില്ല ,വാര്‍ഡിന്റെ അതിര്‍ത്തികള്‍ പോലും അറിയില്ല ..എങ്കിലും കൃത്യ സമയത്ത് ആഘോഷമായി പോയി നോമിനേഷന്‍ കൊടുത്തു .പിന്നെ പിന്നോട്ട് തിരിഞ്ഞു നോക്കിയില്ല.

കേരളത്തില്‍ അത്യാവശ്യം രാഷ്ട്രീയ പ്രവര്‍ത്തന പരിചയമുള്ള റെജി മലയാളം,സന്തോഷ് ജോസഫ് ,വി ഡി രാജന്‍,പ്രദീപ് ചന്ദ്രന്‍,സുനില്‍ ശിവന്‍,രാജന്‍ അങ്കമാലി തുടങ്ങി ഒട്ടേറെ മലയാളി പൊതുപ്രവര്‍ത്തകരും മറ്റു സുഹൃത്തുക്കളും സജീവമായി രംഗത്തിറങ്ങി.

താല സൗത്ത് വാര്‍ഡിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ എല്ലാ വീടുകളുടെയും വാതിലില്‍ മുട്ടിവിളിച്ച് വോട്ടു ചോദിച്ചു.കേരളത്തില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കാലത്ത് വീട് കയറി വോട്ടു ചോദിക്കുന്ന അതേ ശൈലിയില്‍ തന്നെ.തദ്ധെശിയര്‍ക്ക് ബേബി പെരേപ്പാടന്റെ ശൈലിയും ചിരിയുമൊക്കെ ഏറെ പിടിച്ചുവന്നു വേണം കരുതാന്‍!.ഏറെ നീണ്ട ആ പേര് തന്നെ പലര്‍ക്കും ഒരത്ഭുതമായിരുന്നു.

ഒരു പ്രശസ്ത ഐറിഷ് ബ്ലോഗര്‍ തന്റെ ബ്ലോഗില്‍ തമാശയായി എഴുതി. ‘ഇത്ര മുഖ പ്രസാദവും ചുരുചുറുക്കുമുള്ള ബേബി പെരേപ്പാടന്റെ പേര് നീല്‍ ഗാലഗര്‍ എന്നോ മറ്റോ, മാറ്റി കൊടുത്തിരുന്നെങ്കില്‍ അയാള്‍ ഡബ്ലിനിലെ കൌണ്‍സിലര്‍ ആയിപ്പോയേനെ ‘.
തിരഞ്ഞെടുപ്പുകാലത്ത് പക്ഷെ ശത്രുക്കള്‍ ഏറെയായിരുന്നു.ചെറിയ സംഘം പെരേപ്പാടനെ നേരിട്ടത് പാക്കിസ്ഥാനി എന്ന് വിളിച്ചായിരുന്നു.
ഡബ്ലിനില്‍ പത്രസമ്മേളനം വിളിച്ചു പ്രശ്‌നം ദേശിയ മാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമാക്കാന്‍ പെരെപ്പാടനോടൊപ്പം എത്തിയത് റ്റി ഡി മാര്‍ അടക്കം വന്‍ സംഘമാണ്.
വാര്‍ഡില്‍ മലയാളികളായി ആകെയുള്ള വോട്ടര്‍മാരുടെ എണ്ണം ഇരുനൂറോളം വരും.അതില്‍ തന്നെ എത്രപേര്‍ വോട്ടു ചെയ്യുമെന്നു അറിയില്ല.എങ്കിലും എല്ലാ സമൂഹങ്ങളില്‍പ്പെട്ടവരോടും പിന്തുണ ചോദിച്ചു .
പോസ്റ്റര്‍ ഒട്ടിക്കാനും ,ബോര്‍ഡുകള്‍ ഫിറ്റ് ചെയ്യാനുമൊക്കെ പക്ഷേ ഒത്തിരി ഐറിഷ്‌കാരും മലയാളി സംഘത്തോടൊപ്പം ചേര്‍ന്നു.നാട്ടിലെ രീതിയില്‍ നിലവിലുള്ള കൌണ്‍സിലര്‍മാരുടെ പ്രവര്‍ത്തന വൈകല്യം തുറന്നു കാട്ടാനുള്ള വ്യഗ്രത, പക്ഷെ ,പാളിപ്പോയി.

മേരി കോറിനെപോലെ ജനപ്രിയരായ കൌണ്‍സിലര്‍മാര്‍ക്കെതിരായ പ്രചാരണം വിപരീത ഫലമാണ് ഉണ്ടാക്കിയത് എങ്കിലും പ്രചാരണ രംഗത്ത് പ്രമുഖ സ്ഥാനാര്‍ഥികളോടൊപ്പം നിലനില്‍ക്കാനായി.pereppadan2

ഇവിടെ ജനങ്ങള്‍ മീറ്റിംഗ് വിളിച്ചു ചേര്‍ത്ത് സ്ഥാനാര്‍ഥികളെ വിളിച്ചുവരുത്തി ചോദ്യം ചോദിക്കുന്ന ഒരു രീതിയുണ്ട് ,തങ്ങളുടെ സ്വപ്നങ്ങളും ആശയങ്ങളും സ്ഥാനാര്‍ഥി എത്രമാത്രം ഉള്‍ക്കൊള്ളുന്നു എന്നറിയാനാണ് ഈ മീറ്റിംഗുകള്‍ .ഇത്തരം മീറ്റിംങ്ങുകളുടെ സ്വഭാവം അറിയാതെ ചെന്നതും വേണ്ടത്ര ഗുണം ചെയ്തില്ല

പ്രചാരണത്തിന് ഊര്‍ജം പകരാന്‍ അയര്‍ലണ്ടിന്റെ എല്ലാഭാഗത്തു നിന്നും അനവധി മലയാളികള്‍ താലയില്‍ എത്തിയത് മറക്കാനാവാത്ത അനുഭവമായിരുന്നുവെന്നു ബേബി പറഞ്ഞു .

12 സ്ഥാനാര്‍ഥികള്‍ മത്സരിച്ച വാര്‍ഡില്‍ നിന്നും അഞ്ചു പേരാണ് തിരഞ്ഞെടുക്കപെടെണ്ടിയിരുന്നത്.വോട്ട് എണ്ണി വന്നപ്പോള്‍ 200 മലയാളി വോട്ടര്‍മാര്‍ ഉള്ള വാര്‍ഡില്‍ നിന്നും ഫസ്റ്റ് പ്രിഫറന്‍സ് വോട്ടു മാത്രം , ബേബിയ്ക്ക് ലഭിച്ചത് 779 വോട്ട് !.സെക്കന്റ് ,തേര്‍ഡ് വോട്ടുകളടക്കം
. 1216 വോട്ടുകളാണ് ബേബി പേരേപ്പാടന് ലഭിച്ചത്. ബേബി മത്സരിച്ച മണ്ഡലത്തില്‍ സിന്‍ഫിന്‍, ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളാണ് കൂടുതല്‍ വോട്ടുകള്‍ നേടിയത്. അതേ സമയം അന്നത്തെ ഭരണ കക്ഷികളായിരുന്ന ഫിന്‍ഫാള്‍ ,ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ ഈ അങ്കമാലി പുളിയനംകാരന് പിന്നിലായാണ് എത്തിയത്
നേരത്തെ തന്നെ പ്രചാരണ രംഗത്ത് ഇറങ്ങുകയും ,ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ നേടുകയും ചെയ്തിരുന്നെങ്കില്‍ മലയാളിയായ ഒരു ജനപ്രധിനിധിയെ ഡബ്ലിന് ലഭിച്ചേനെ.

ജയിച്ചില്ലെങ്കിലും 2009ലെ തിരഞ്ഞെടുപ്പ് മലയാളികളെ സംബന്ധിച്ചിടത്തോളം പെരെപ്പാടന്റെ രംഗപ്രവേശം ഒരു മികച്ച തുടക്കമായിരുന്നു ..മുഖ്യധാര രാഷ്ട്രീയത്തില്‍ നിന്നും മലയാളി സമൂഹത്തെ മാറ്റി നിര്‍ത്തനാവില്ലെന്നു അയര്‍ലണ്ടിലെ രാഷ്ട്രീയ കക്ഷികള്‍ മനസിലാക്കാന്‍ അതിടയാക്കി.

ഇലക്ഷന്‍ കഴിഞ്ഞ് ഒരിക്കല്‍ ഡബ്ലിനിലെ മുഖ്യ എംപ്ലോയ്‌മെന്റ്‌റ് ഓഫിസില്‍ മറ്റൊരാളുടെ ആവശ്യവുമായി ചെന്നപ്പോള്‍ ഉണ്ടായ ഒരു അനുഭവം പെരേപ്പാടന്‍ പങ്കുവെച്ചു.
ഓഫിസില്‍ ചെന്നതും അവിടുത്തെ പ്രധാന ഉദ്യോഗസ്ഥയായ ലേഡി ‘ഹലോ പെരേപ്പാടന്‍ ‘എന്ന് പറഞ്ഞ് എഴുനേറ്റു നിന്ന് ഷേക്ക് ഹാന്‍ഡ് തന്നു.ആദ്യം ഒന്ന് അന്ധാളിച്ചു നിന്നുപോയി.പിന്നെ കാര്യം മനസിലായി.താലയിലെ വോട്ടറാണ് കക്ഷി.ഓഫിസിലെ പ്രമുഖയുടെ പരിചയക്കാരന് പിന്നെ മിനുട്ടുകള്‍ക്കകം സന്ദര്‍ശനോദ്ദേശ്യം സാധിച്ചുകിട്ടി എന്ന് പറയേണ്ടതില്ലല്ലോ ?
ഇത്തവണ ഇതിനകം തന്നെ ഏതാനം രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിക്കാനുണ്ടോ എന്ന ചോദ്യവുമായി സമീപിച്ചു കഴിഞ്ഞു.
വ്യക്തിപരമായ തിരക്കുകള്‍ ഉള്ളതിനാല്‍ മത്സരിക്കാന്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് പെരേപ്പാടന്‍ പറഞ്ഞു..പക്ഷെ മറ്റാരെങ്കിലും മത്സരിക്കാന്‍ ഉണ്ടെങ്കില്‍ എല്ലാവിധ സഹായവും നല്‍കാനുള്ള ഒരുക്കത്തില്‍ ആണ് ഇദ്ദേഹംlike-and-share

Scroll To Top