Sunday April 23, 2017
Latest Updates

ജപ്പാന്‍ ‘ഡ്രം’ കൊട്ടി മോദി കാണികളെ കൈയിലെടുത്തു

ജപ്പാന്‍ ‘ഡ്രം’ കൊട്ടി മോദി കാണികളെ കൈയിലെടുത്തു

ടോക്കിയോ: ‘ഡ്രം’ വായിച്ച് മോദി കാണികളെ കൈയിലെടുത്തു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൈകള്‍ ഡ്രമ്മില്‍ മുഴങ്ങിയപ്പോള്‍ കാണികള്‍ ആവേശഭരിതരായി. ജപ്പാന്‍ പര്യടനം നടത്തുന്ന വേളയിലാണ് മോദി ജപ്പാന്റെ പാരമ്പര്യ വാദ്യോപകരണമായ ടെയ് കോ ഡ്രം വായിച്ച് ജനങ്ങളെ കൈയിലെടുത്തത്. ഡ്രം കിട്ടിയപ്പോള്‍ മോദിയും കുറച്ചു നേരം ആവേശഭരിതനായി.

ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ടെക് നോളജി ആന്‍ഡ് കള്‍ച്ചറല്‍ അക്കാദമിയുടെ ഉത്ഘാടന ചടങ്ങായിരുന്നു വേദി. ഉത്ഘാടന പ്രസംഗം കഴിഞ്ഞ മോദിയെ അക്കാദമിയുടെ ചെയര്‍മാന്‍ എന്‍.ചന്ദ്രശേഖരന്‍ ഡ്രം വായിക്കാന്‍ ക്ഷണിക്കുകയായിരുന്നു. രണ്ടു കലാകാരന്മാര്‍ ഡ്രം വായന നിര്‍ത്തിയപ്പോള്‍ ദൌത്യം മോദി ഏറ്റെടുത്തു. പിന്നീട് അത്ഭുതപ്രകടമാണ് മോദി നടത്തിയത്. കണ്ടുനിന്നവരുടെ കൈയടി വാങ്ങിയ ശേഷമാണ് മോദി ഡ്രം വായന നിര്‍ത്തിയത്.

മുറിക്കുള്ളിലെ അടഞ്ഞ പഠനത്തില്‍ നിന്നും ലഭിച്ച അറിവിനേക്കാള്‍ കൂടുതല്‍ പുറത്തുനിന്ന് കിട്ടും. ആയതിനാല്‍ ഇന്ത്യ മുഴുവന്‍ സഞ്ചരിച്ച് അറിവ് കൂട്ടാന്‍ ട്രെയിനിംഗിനായി ഇന്ത്യയിലേയ്ക്ക് വരുന്ന ടി.സി.എസിലെ ആദ്യ ബാച്ചിലെ ഐ.ടി വിദ്യാര്‍ത്ഥികളോട് മോദി ആവശ്യപ്പെട്ടു. ജപ്പാനില്‍ തിരിച്ചെത്തുമ്പോള്‍ മറക്കാനാവാത്ത കുറെ നല്ല ഓര്‍മകള്‍ ഇന്ത്യ നിങ്ങള്‍ക്ക് നല്‍കട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു. സമ്പത്തും ആയുധങ്ങളുമല്ല മറിച്ച് ഒരുവന്റെ അറിവാണ് അവനെ ലോകത്തെ വിജയിക്കാന്‍ പ്രാപ്തനാക്കുകയെന്ന് മോദി വിദ്യാര്‍ത്ഥികളെ ഓര്‍മ്മിപ്പിച്ചു.

Scroll To Top