Thursday June 21, 2018
Latest Updates

ജപ്തി നടപടികള്‍ പാടില്ലെന്ന് അയര്‍ലണ്ടിലെ കോടതി ,മോര്‍ട്ടഗേജ് അടവ് നിര്‍ത്തി വെച്ച് ഇടപാടുകാര്‍,പ്രതിസന്ധി രൂക്ഷമാവുന്നു

ജപ്തി നടപടികള്‍ പാടില്ലെന്ന് അയര്‍ലണ്ടിലെ കോടതി ,മോര്‍ട്ടഗേജ് അടവ് നിര്‍ത്തി വെച്ച് ഇടപാടുകാര്‍,പ്രതിസന്ധി രൂക്ഷമാവുന്നു

ഡബ്ലിന്‍ :സെന്‍ട്രല്‍ ബാങ്കിന്റെ ജപ്തി നടപടികള്‍ കോടതി തടഞ്ഞതോടെ മോര്‍ട്ടഗേജ് അടവ് നിര്‍ത്തി വെച്ച് ആയിരക്കണക്കിന് ഇടപാടുകാര്‍ ബാങ്കുകളെ പ്രതിസന്ധിയിലാഴ്ത്തി.കോടതി ഇടപെടല്‍ അറിഞ്ഞതുമുതല്‍ ഇടപാടുകാര്‍ മോര്‍ട്ട്ഗേജ് അടക്കുന്നതില്‍ മനപ്പൂര്‍വ്വം വീഴ്ച വരുത്തുന്നതായാണ് സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളത്.

2011ലെ ഒരു കോടതി ഉത്തരവിനെ തുടര്‍ന്നാണ് പ്രോപ്പര്‍ട്ടികള്‍ തിരിച്ചെടുക്കുന്നതും ജപ്തിയുള്‍പ്പെടെയുള്ള നടപടികളില്‍ നിന്ന് ബാങ്കുകളെ തടഞ്ഞത്.അയര്‍ലണ്ടില്‍ നിലവിലുള്ള ജപ്തി നടപടികള്‍ക്ക് നിയമ സാധുതയില്ലെന്നും,ജപ്തിയ്ക്ക് ആവശ്യമായ പുതിയ നിയമനിര്‍മാണം ഉണ്ടാവുന്നതുവരെ ജപ്തി നടപടികള്‍ പാടില്ലെന്നുമായിരുന്നു കോടതി വിധി.

ഈ വിധിയെ തുടര്‍ന്ന് കുടിശ്ശികയില്‍ വീഴ്ച വരുത്തിയാല്‍ ബാങ്കിന്റെ ഭാഗത്തുനിന്നും നടപടികള്‍ ഉണ്ടാകില്ലെന്ന് ഒരു വിഭാഗം ഇടപാടുകാര്‍ ധരിച്ചുവെച്ചിരിക്കുന്നതാണ് മോര്‍ട്ട്ഗേജ് തിരിച്ചടക്കാതിരിക്കാനുള്ള ഒരു കാരണമായി പറയപ്പെടുന്നത്..

യൂറോസോണിലെ കുടിശ്ശിക നിരക്കുകള്‍ ഒന്നാം സ്ഥാനത്താണ് ഇപ്പോള്‍ അയര്‍ലണ്ടുള്ളത്. നിലവില്‍ രാജ്യത്തുള്ള അമ്പത്തൊന്നായിരത്തിലധികം റെസിഡന്‍്ഷ്യല്‍ മോര്‍ട്ട്ഗേജ് അക്കൗണ്ടുകള്‍ മൂന്ന് മാസത്തിലധികമായി കുടിശ്ശിക വരുത്തിയിരിക്കുകയാണ്.വാട്ടര്‍ഫോര്‍ഡ് നഗരത്തില്‍ ആകെയുള്ള വീടുകള്‍ക്ക് തുല്യമായ എണ്ണമാണ് ഇത്.

പ്രോപ്പര്‍ട്ടികള്‍ ഏറ്റെടുക്കുന്നതിന് അനുമതി ലഭിക്കാത്തപ്പോള്‍ കൂടുതല്‍ പേര്‍ കുടിശിക വരുത്തുകയും ചെയ്തു.

മോര്‍ട്ട്‌ഗേജ് എടുത്തു വാങ്ങിയ വീടുകള്‍ വാടകയ്ക്ക് കൊടുത്തവരാവട്ടെ വാടകക്കാരേ ഒഴിപ്പിക്കാന്‍ നിബന്ധിതരായി.എങ്കിലും ബാങ്കുകള്‍ക്ക് വീട് ഏറ്റെടുക്കാന്‍ സാധിക്കാതെ വന്നതോടെ വാടകക്കാരെ ഒഴിപ്പിച്ച ആയിരക്കണക്കിന് വീടുകളാണ് അയര്‍ലണ്ടില്‍ ആള്‍ത്താമസമില്ലാതെ കിടക്കുന്നത്.

ജപ്തി നടപടികള്‍ ക്രമവിധേയമാകാനുള്ള നിയമ നിര്‍മ്മാണം സര്‍ക്കാരാവട്ടെ ഇതേ വരെ ആരംഭിച്ചിട്ടുമില്ല.

Scroll To Top