Sunday October 22, 2017
Latest Updates

ജനുവരി 26 ന് ഇന്ത്യയില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരാക്രമണം നടത്തുമെന്ന് ഭീഷണി

ജനുവരി 26 ന് ഇന്ത്യയില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരാക്രമണം നടത്തുമെന്ന് ഭീഷണി

മുംബൈ: ജനുവരി 26 ന് ഇന്ത്യയില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരാക്രമണം നടത്തുമെന്ന് ഭീഷണി. മുംബൈ വിമാനത്താവളത്തിലെ ഒന്നാം ടെര്‍മിനലിലെ വാഷ്‌റൂമിന്റെ ചുവരിലാണ് ഭീഷണി സന്ദേശം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ശുചീകരണ തൊഴിലാളികളാണ് ആദ്യം ഭീഷണി സന്ദേശം കണ്ടത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. നേരത്തെ ജനവരി 10 ന് ഐ.എസ് ആക്രമണം ഉണ്ടാകുമെന്ന ഒരു ചുവരെഴുത്ത് ജനവരി ആറിന് ടെര്‍മിനല്‍ രണ്ടിലെ രണ്ടാം നിലയിലെ ടോയ്‌ലറ്റ് ചുവരില്‍ കണ്ടിരുന്നു.

എയര്‍ ഇന്ത്യയും, ഗോ എയറും സര്‍വീസ് നടത്തുന്ന ടെര്‍മിനല്‍ ഒന്നിലെ വിഐപി ലോഞ്ചിന്റെയും എയര്‍ ഇന്ത്യയുടെ ഓഫീസിന് സമീപത്തെയും വാഷ്‌റൂമിലെ ചുവരിലാണ് ഭീഷണി സന്ദേശം കണ്ടത്ത്. ഒരു വിമാനത്തിന്റെ ചിത്രത്തിനൊപ്പമാണ് ഭീഷണി സന്ദേശമുള്ളത്. പേന കൊണ്ടാണ് സന്ദേശം എഴുതിയിരിക്കുന്നത്. ഇന്നലെ ഭീഷണി സന്ദേശം കണ്ടെത്തിയ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു വരുന്നു. രണ്ട് സന്ദേശങ്ങളും എഴുതിയത് ഒരാളാണോ എന്നും അന്വേഷിക്കുന്നുണ്ട്.

Scroll To Top