Monday June 25, 2018
Latest Updates

ജനസമൂഹത്തിന്റെ പിന്തുണയോടെ ഐക്യ അയര്‍ലണ്ട് യാഥാര്‍ഥ്യമാവുമെന്ന് ഐറിഷ് പ്രധാനമന്ത്രി

ജനസമൂഹത്തിന്റെ പിന്തുണയോടെ ഐക്യ അയര്‍ലണ്ട് യാഥാര്‍ഥ്യമാവുമെന്ന് ഐറിഷ് പ്രധാനമന്ത്രി

ഡബ്ലിന്‍: ഐക്യ അയര്‍ലണ്ട് എന്ന സാധ്യതയില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്ന് ഐറിഷ് പ്രധാനമന്ത്രി ലിയോ വരദ്കര്‍. ജനഹിത വോട്ടെടുപ്പുകളില്‍ അധികമായി ജനമനസുകള്‍ തമ്മില്‍ ഐക്യം ഉണ്ടാവുകയും,പൊതു സമൂഹത്തിന്റെ പിന്തുണ അതിനുണ്ടാവുകയും വേണം.വരദ്കര്‍ പറഞ്ഞു.

ഐക്യ അയര്‍ലണ്ടിനായി നിലകൊള്ളുന്നതാണ് അയര്‍ലണ്ടിന്റെ ഭരണഘടന തന്നെ.അതിനോട് പൂര്‍ണ്ണമായ യോജിപ്പുണ്ടാകുവാനുള്ള ശ്രമങ്ങളാണ് ഉണ്ടാവേണ്ടത്.പ്രധാനമന്ത്രി പറഞ്ഞു.

അയര്‍ലണ്ടുകളുടെ ഐക്യം ജനാധിപത്യപരമായ ഒന്നാണെന്നും, ഭാവിയില്‍ ജനങ്ങള്‍ അതിനുവേണ്ടി മുന്നോട്ടുവന്നാല്‍ ഐക്യത്തിന് ജനാധിപത്യരീതിയില്‍ത്തന്നെ യൂറോപ്യന്‍ യൂണിയനുള്ളില്‍ തീരുമാനമെടുക്കണമെന്നും അഭിപ്രായമുണ്ട്..അത്തരം ഒരു ഘട്ടത്തില്‍ പൊതുസമൂഹം തങ്ങളെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Scroll To Top