Sunday August 20, 2017
Latest Updates

ജനപ്രിയതയില്‍ ഫിന്നാ ഫോയിലും ഫിനഗേലും സമനിലയില്‍

ജനപ്രിയതയില്‍ ഫിന്നാ ഫോയിലും ഫിനഗേലും സമനിലയില്‍

ഡബ്ലിന്‍:രാജ്യത്തെ പ്രമുഖ ഫിയന്നാ ഫോയിലും ഫിനഗേലും സമനില പാലിക്കുന്നതായി പുതിയ സര്‍വ്വേ.മുന്‍ ആഴ്ചയേക്കാള്‍ നേരിയ നേട്ടം ഇരുപാര്‍ട്ടികളുമുണ്ടാക്കിയതായും ഫലം പറയുന്നു.എന്നാല്‍ സ്വതന്ത്രര്‍ക്ക് ജനപിന്തുണയില്‍ നഷ്ടമുണ്ടായി.സണ്‍ഡേ ടൈംസ് നടത്തിയ ബിഹേവ്യര്‍ ആന്റ് ആറ്റിറ്റിയൂഡ് പോളിലേതാണ് ഈ വിവരം.ഫിന്നാ ഫോയിലും ഫിനഗേലും 29 വീതം നേടി തുല്യനില പാലിച്ചു.

ഫിന്ന ഫോയിലിന് രണ്ട് ശതമാനവും ഫിനഗേലിന് ഒരു ശതമാനവും നേട്ടമുണ്ടായി.ജനപ്രിയത കുറഞ്ഞു വന്നിരുന്ന ഫിനഗേലിന് ലിയോ വരദ്കറുടെ നേതൃത്വം ഗുണം ചെയ്തു എന്നാണ് സര്‍വേ വ്യക്തമാക്കുന്നത്.

ഷിന്‍ഫേയ്ന്റെ ജനപ്രിയതയില്‍ മാറ്റമില്ല(18ശതമാനം).മുഖ്യ പാര്‍ട്ടികളെക്കാള്‍ 11 പോയിന്റുകള്‍ക്ക് പിന്നിലാണ് ഷിന്‍ഫേയ്ന്‍.ലേബര്‍ പാര്‍ട്ടിക്ക് അഞ്ച് ശതമാനവും സ്വതന്ത്രരുമായി സഖ്യം ചെയ്ത ഗ്രീന്‍സ് പാര്‍ട്ടിക്ക് മൂന്നു ശതമാനമുണ്ട്.സോഷ്യല്‍ ഡെമോക്രാറ്റസ് ആന്റ് സോളിഡാരിറ്റി-പിബിപിക്ക് ഒരു ശതമാനം വീതമേയുള്ളു ജനപിന്തുണ.സ്വതന്ത്രര്‍ 9ല്‍ നിന്നും മൂന്നു പോയിന്റുകളിലെത്തി.

Scroll To Top