Sunday January 21, 2018
Latest Updates

ജനനേന്ദ്രിയത്തിന് നീളം കുറഞ്ഞുവെന്നാരോപിച്ച് യുവാവ് ആശുപത്രിക്കെതിരെ നിയമനടപടിക്ക്

ജനനേന്ദ്രിയത്തിന് നീളം കുറഞ്ഞുവെന്നാരോപിച്ച് യുവാവ് ആശുപത്രിക്കെതിരെ നിയമനടപടിക്ക്

സ്ത്രക്രിയയെ തുടര്‍ന്ന് ജനനേന്ദ്രിയത്തിന് നീളം കുറഞ്ഞുവെന്ന് ആരോപിച്ച് യുവാവ് ആശുപത്രി അധികൃതര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചു. കാനഡയിലാണ് സംഭവം. ലൈംഗിക ബന്ധത്തിനിടെ ജനനേന്ദ്രിയത്തിന് പരുക്ക് പറ്റിയതിനെ തുടര്‍ന്ന് ഇയാള്‍ 2011 ലാണ് ശാസ്ത്രക്രിയയ്ക്ക് വിധേയനായത്. എന്നാല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം തന്റെ ജനനേന്ദ്രിയത്തിന് ഒരിഞ്ച് നീളം കുറഞ്ഞുവെന്നാണ് ഇയാളുടെ വാദം. ഇതേതുടര്‍ന്ന് തന്റെ ലൈംഗിക ജീവിതം പരാജയപ്പെട്ടെന്നും ഭാര്യ വീട് വിട്ട് പോയെന്നും ഇയാള്‍ പരാതിയില്‍ പറയുന്നു.

ഇതിന് കാരണക്കാരായ ആശുപത്രി അധികൃതര്‍ 155,000 ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു ഇയാളുടെ ആവശ്യം. എന്നാല്‍ കോടതിയില്‍ ഈ വാദം തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നാണ് കനേഡിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ശസ്ത്രക്രിയ നടന്നതിന് ശേഷം രണ്ട് വര്‍ഷം കഴിഞ്ഞാണ് ഇയാള്‍ ആശുപത്രിക്കെതിരെ കേസുമായി രംഗത്ത് വന്നത്. കേസ് നല്‍കിയ വിദ്വാന്റെ പേര് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.

Scroll To Top