Thursday September 21, 2017
Latest Updates

ചോരക്കളിക്കു പിന്നില്‍ വാതുവെപ്പ്… അയര്‍ലണ്ടിലും കോഴിപ്പോര് വിവാദം

ചോരക്കളിക്കു പിന്നില്‍ വാതുവെപ്പ്… അയര്‍ലണ്ടിലും കോഴിപ്പോര് വിവാദം

ബെല്‍ഫാസ്റ്റ് : അയര്‍ലണ്ടിലും കോഴിപ്പോര് വിവാദം.നിരോധിച്ച കോഴിപ്പോര് വീണ്ടും കൊണ്ടുവരാനുള്ള നീക്കമാണ് പ്രശ്നമുണ്ടാക്കുന്നത്.ഇര്‍വിന്‍സ് ടൗണില്‍ ഈ വര്‍ഷത്തെ ലേഡി ഓഫ് ലെയ്ക്ക് ഫെസ്റ്റിവലിനോടനുബന്ധിച്ച് കോഴിപ്പോര് നടത്തുമെന്നാണ് സംഘാടകര്‍ തീരുമാനിച്ചിരിക്കുന്നത്. ഈ പരിപാടി പ്രഖ്യാപിച്ചതുമുതല്‍ മൃഗാവകാശ സംഘടനകളും പ്രതിഷേധവുമായി ഇറങ്ങിത്തിരിച്ചിട്ടുണ്ട്.

150വര്‍ഷം മുമ്പ് നിരോധിച്ചതാണ് ഈ മൃഗയാവിനോദം.എന്നിരുന്നാലും അതിര്‍ത്തി ഗ്രാമങ്ങളില്‍ ഇത് നിയമം ലംഘിച്ച് തുടര്‍ന്നിരുന്നു.ആയിരക്കണക്കിന് യൂറോയുടെ വാതുവെപ്പ് ബിസിനസ്സാണ് കോഴിപ്പോരിന് പിന്നിലെ മുഖ്യ ആകര്‍ഷണം.കോഴിപ്പോരിനെതിരെ നിരവധി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കോഴിപ്പോര് നടത്തുന്നതായുള്ള വിവരം ലഭിച്ചെന്നും ഇത് നിമവിരുദ്ധമാണെന്ന് സംഘാടകരെ ഉടന്‍തന്നെ അറിയിക്കുമെന്നും ചീഫ് ഇന്‍സ്പെക്ടര്‍ ക്ലൈവ് ബീട്ടി അറിയിച്ചു.എന്നിസ്‌കില്ലെന്‍ ഏരിയയില്‍ മൂന്ന് കോഴിപ്പോര് കേന്ദ്രങ്ങളുള്ളതായി വിവരമുണ്ട്.

എന്നാല്‍ ഒരു അധികാരകേന്ദ്രത്തില്‍ നിന്നും യാതോരു എതിര്‍പ്പുകളും അറിയിക്കാത്ത സാഹചര്യത്തില്‍ കോഴിപ്പോരുമായി മുന്നോട്ടുപോകുമെന്ന് കൗണ്ടി ഫെര്‍മാനാഗ് വില്ലേജിലെ ഹോട്ടലുടമയും ഉല്‍സവ സംഘാടകനുമായ ജോ മാഹന്‍ പറഞ്ഞു. ‘അധികാരികളആരും ഇതിനെ എതിര്‍ത്തി്ട്ടില്ല. പരിപാടിയുടെ മുഴുവന്‍ റിസ്‌കും സംഘാടകര്‍ക്കാണ്.പരിപാടി നടത്തുന്നതിനുള്ള അനുമതിക്കായി പോലിസിനെ സമീപിച്ചിരുന്നു അവരും എതിര്‍പ്പു പറഞ്ഞില്ല. ഉഈ സാഹചര്യത്തില്‍ കോഴിപ്പോരുമായി മുന്നോട്ടുപോകും’മാഹന്‍ പറഞ്ഞു.

എന്നാസ്# സോഷ്യല്‍ മീഡിയയിലും മറ്റും കോഴിപ്പോരിനെതിരെ പ്രതിഷേധം പടരുകയാണ്. ഈ ഉല്‍സവം ബഹിഷ്‌കരിക്കണമെന്ന് എ ലീഗ് എഗെയ്ന്‍സ്റ്റ് ക്രുവല്‍ സ്പോര്‍ട്സ് ആവശ്യപ്പെട്ടു.’200 വര്‍ഷം മുമ്പ് നോര്‍ത്തേണ്‍ അയര്‍ലണ്ട് നിരോധിച്ചതാണ് കോഴിപ്പോര്.ഈ സാഹചര്യത്തില്‍ ഈ ഉല്‍സവ സംഘാടകര്‍ക്ക് നിയമത്തിന് അതീതരാകാനാകില്ല’ സംഘടനയുടെ വക്താവ് ജാനീസ് വാട്ട് പറഞ്ഞു.കോഴിപ്പോരിനെതിരെ എതിര്‍പ്പുള്ള എല്ലാവരും ഉടന്‍ പോലിസുമായി ബന്ധപ്പെടണമെന്ന് ആര്‍എസ്പിസിഎ വക്താവു ആവശ്യപ്പെട്ടു.ഈ ഉല്‍സവപരിപാടിയില്‍ കോഴിപ്പോരുണ്ടാവില്ലെന്ന് ഉറപ്പു വരുത്തുമെന്ന് പിഎസ്എന്‍ഐ യുംവ്യക്തമാക്കി.

Scroll To Top