Thursday January 19, 2017
Latest Updates

ചോക്കളേറ്റ് ഔട്ട് …..

ചോക്കളേറ്റ് ഔട്ട് …..

ചോക്കളേറ്റുകളെ ചെക്കൌട്ട് ഷെല്‍ഫുകളില്‍ നിന്നും ഒഴിവാക്കണമെന്ന സേഫ്ഫുഡിന്റെ ആവശ്യം അംഗീകരിക്കാന്‍ അയര്‍ലണ്ടിലെ മികച്ച സൂപ്പര്‍മാര്‍ക്കറ്റുകള്‍ തയ്യാറാവുന്നില്ലെന്ന് റിപ്പോര്‍ട്ട്. ചെക്കൌട്ട് ഷെല്‍ഫുകളില്‍ നിന്നും ചോക്കളേറ്റുകള്‍ ഒഴിവാക്കണമെന്ന ആവശ്യം പല സൂപ്പര്‍മാര്‍ക്കറ്റുകളും മുഖവിലയ്‌ക്കെടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അമിതവണ്ണം പോലുള്ള അവസ്ഥ ഉണ്ടാവുമെന്നതരത്തിലുള്ള മുന്നറിയിപ്പിനെ പ്രോത്സാഹിപ്പിക്കുന്ന ഗ്രൂപ്പായ സേഫ്ഫുഡ് പറയുന്നത് ഉപഭോക്താക്കള്‍ക്ക് ജംഗ് ഫുഡ് തിരിച്ചറിയാന്‍ സാധിക്കുന്നില്ലെന്ന് പറഞ്ഞ് തങ്ങള്‍ക്ക് പരാതി ലഭിച്ചു തുടങ്ങിയിട്ടുണ്ടെന്നാണ്.

അയര്‍ലണ്ടിലെ മികച്ച സൂപ്പര്‍മാര്‍ക്കറ്റുകളില്‍ അഞ്ചോളം എണ്ണത്തിലെ അധികൃതര്‍ക്ക് ഇതിനകം തന്നെ സേഫ്ഫുഡ് കത്തുകള്‍ അയച്ചുകഴിഞ്ഞു. ഉപഭോക്താക്കളെ ആരോഗ്യകരമായ ഭക്ഷണ സാധനങ്ങള്‍ തിരഞ്ഞെടുക്കാന്‍ സഹായിക്കുന്നതരത്തില്‍ വേണം വ്യാപാരം നടത്താന്‍ എന്നു കാണിച്ചുകൊണ്ടാണ് സേഫ്ഫുഡ് സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് എഴുത്തുകള്‍ നല്‍കിയിരിക്കുന്നത്.

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഒന്നും തന്നെ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല സേഫ്ഫുഡിന്റെ ആരോപണവുമായി ബന്ധപ്പെട്ട് പ്രതികരിക്കാനോ നടപടികള്‍ സ്വീകരിക്കാനോ സൂപ്പര്‍മാര്‍ക്കറ്റുകള്‍ തയ്യാറായിട്ടുമില്ല

Scroll To Top