Sunday April 30, 2017
Latest Updates

ചെറുകാറുകളില്‍ ശ്രദ്ധേയമായ വാഗണര്‍ വില്‍പ്പനയില്‍ പതിനഞ്ച് ലക്ഷം കവിഞ്ഞു

ചെറുകാറുകളില്‍ ശ്രദ്ധേയമായ വാഗണര്‍ വില്‍പ്പനയില്‍ പതിനഞ്ച് ലക്ഷം കവിഞ്ഞു

മാരുതിയുടെ ചെറുകാറുകളില്‍ ശ്രദ്ധേയമായ വാഗണര്‍ വില്‍പ്പനയില്‍ പതിനഞ്ച് ലക്ഷം കവിഞ്ഞു. 2000ല്‍ വിപണിയിലെത്തിയ വാഗണര്‍ ഇപ്പോള്‍ മാരുതിയുടെ ഏറ്റവും വില്‍പ്പനയുള്ള മോഡലുകളില്‍ ഒന്നാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 1.56 ലക്ഷം വാഗണര്‍ കാറുകള്‍ നിരത്തിലിറങ്ങി. ഈ സാമ്പത്തിക വര്‍ഷം വില്‍പ്പന 93,000 കവിഞ്ഞു. 2010 ല്‍ വാഗണ്‍ ആറിന്റെ സിഎന്‍ജി പതിപ്പ് കമ്പനി പുറത്തിറക്കി.

സിഎന്‍ജി ലഭ്യമായ ഡല്‍ഹി, മുംബൈ എന്നീ നഗരങ്ങളില്‍ പ്രിയം സിഎന്‍ജി പതിപ്പിനോടാണ്. വാഗണ്‍ ആറിന്റെ 998 സിസി, മൂന്ന് സിലിണ്ടര്‍ കെ സീരീസ് എന്‍ജിന് 67 ബിഎച്ച്പി 90 എന്‍എം ആണ് ശേഷി. പെട്രോള്‍ വകഭേദത്തിന് 20.5 കിമീ മൈലേജ് എആര്‍എഐ വാഗ്ദാനം ചെയ്യുന്നു. സിഎന്‍ജി വകഭേദത്തിന് ഇത് 26.6 കിമീ / കിലോഗ്രാമാണ്. മികച്ച ഈ ഇന്ധന ക്ഷമതയും മാരുതിയുടെ മികച്ച സര്‍വീസുമാണ് വാഗണറിന്റെ ജനപ്രീതിയുടെ കാരണം.

Scroll To Top