Tuesday September 25, 2018
Latest Updates

ചെങ്ങന്നൂരിനെ രക്ഷിക്കണം…പതിനായിരങ്ങള്‍ മരണമുഖത്ത് , അമ്പതിലധികം പേര്‍ മരിച്ചെന്ന് എം എല്‍ എ, സജി ചെറിയാന്‍ 

ചെങ്ങന്നൂരിനെ രക്ഷിക്കണം…പതിനായിരങ്ങള്‍ മരണമുഖത്ത് , അമ്പതിലധികം പേര്‍ മരിച്ചെന്ന് എം എല്‍ എ, സജി ചെറിയാന്‍ 

ചെങ്ങന്നൂര്‍: പ്രളയം ഏറെ നാശം വിതച്ച ചെങ്ങന്നൂരില്‍ കേന്ദ്രസേനകളുടെ സഹായം യാചിച്ച് എം.എല്‍.എ സജി ചെറിയാന്‍. ഉടന്‍ സഹായം എത്തിച്ചില്ലെങ്കില്‍ ചെങ്ങന്നൂരില്‍ വലിയ ദുരന്തമുണ്ടാകുമെന്നും പതിനായിരങ്ങളാണ് മരണമുഖത്ത് ഉള്ളതെന്നും സജി ചെറിയാന്‍ പറഞ്ഞു.

ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ മാത്രം അമ്പത് പേര്‍ മരിച്ചതായാണ് വിവരങ്ങള്‍ ലഭ്യമാവുന്നത് എന്ന് എം എല്‍ എ പറഞ്ഞു.

കാല് പിടിച്ചിട്ടും ഹെലികോപ്റ്ററിന്റെ സഹായം ലഭിച്ചില്ലെന്നും നാവിക സേനയുടെ ഇടപെടല്‍ ഉടന്‍ ഉണ്ടാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. തുടര്‍ച്ചയായി മൂന്നാം ദിനമാണ് ഭക്ഷണവും മറ്റ് സൗകര്യവും ലഭിക്കാതെ വീടിന്റെ ടെറസിലും രണ്ടാം നിലയിലൊക്കെ കഴിയുന്നത്.

പമ്പയും,അച്ചന്‍കോവിലാറും ഒഴുകുന്ന ചെങ്ങന്നൂരിലെ നിരവധി പഞ്ചായത്തുകള്‍ അപ്പാടെ വെള്ളത്തിനടിയിലാണ്.

ചെങ്ങന്നൂരിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും നേരത്തെ പറഞ്ഞിരുന്നു. ശക്തമായ ഒഴുക്ക് കാരണം രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായ ചെങ്ങന്നൂരിലും ചാലക്കുടിയിലും രക്ഷാസംഘം കൂടുതല്‍ കേന്ദ്രീകരിക്കുമെന്നും പിണറായി വ്യക്തമാക്കിയിരുന്നു.

Scroll To Top