Saturday August 19, 2017
Latest Updates

ചൂട് കുറയുന്നു; ഈ ആഴ്ച മഴ ആരംഭിക്കുമെന്ന് കാലാവസ്ഥ കേന്ദ്രം

ചൂട് കുറയുന്നു; ഈ ആഴ്ച മഴ ആരംഭിക്കുമെന്ന് കാലാവസ്ഥ കേന്ദ്രം

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ചൂട് കുറയുന്നു. രണ്ട് ദിവസത്തിനകം ചൂട് കുറയുമെന്ന് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി. ബുധനാഴ്ചയോടെ അയര്‍ലണ്ടില്‍ മഴ തിരിച്ച് വരുമെന്നാണ് കാലാവസ്ഥ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. അറ്റ്‌ലാന്റിക് കാലാവസ്ഥ തിരിച്ച് വരുന്നതോടെ അയര്‍ലണ്ടില്‍ വ്യാപകമായി മഴ ലഭിക്കും. തുടര്‍ന്ന് ഈയാഴ്ച മുഴുവന്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. 

കോര്‍ക്ക്, കാര്‍ലോ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇപ്പോള്‍ 21 ഡിഗ്രി സെല്‍ഷ്യസാണ് ചൂട് അനുഭവപ്പെടുന്നത്. മഴ ആരംഭിക്കുന്നതോടെ കനത്ത ചൂടിന് ശമനമാകും. കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് കടലില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കോസ്റ്റ് ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മത്സ്യബന്ധനത്തിന് പോകുന്നവര്‍ ഉള്‍പ്പെടെ നിരവധി പേര്‍ കഴിഞ്ഞയിടെ കടലില്‍ അപകടത്തില്‍പ്പെട്ടിരുന്നു. കില്ലിബെഗ്‌സ് തീരത്തും ഹൗത്ത് തീരത്തും നിരവധി പേര്‍ കടലാക്രമണത്തില്‍പ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് കോസ്റ്റ് ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കിയത്.

Scroll To Top