Wednesday November 22, 2017
Latest Updates

ചൂടില്‍ പൊരിയുന്ന ജൂണ്‍ ;അയര്‍ലണ്ടില്‍ 40 വര്‍ഷത്തിനുള്ളിലെ ഏറ്റവും കൂടിയ താപനില

ചൂടില്‍ പൊരിയുന്ന ജൂണ്‍ ;അയര്‍ലണ്ടില്‍ 40 വര്‍ഷത്തിനുള്ളിലെ ഏറ്റവും കൂടിയ താപനില

ഡബ്ലിന്‍ : കഴിഞ്ഞ 40 വര്‍ഷത്തിനിടെയുള്ള ഏറ്റവും ചൂട് കൂടിയ ജൂണാണ് കടന്നുപോകുന്നതെന്ന് മെറ്റ് എറാന്‍.

ശരാശരി അഞ്ച് ഡിഗ്രി സെല്‍ഷ്യസാണ് അഞ്ച് ദിവസത്തിനുള്ളില്‍ ഉയര്‍ന്നത്. കഴിഞ്ഞ 40 വര്‍ഷത്തെ ചരിത്രത്തിനിടെ ഇങ്ങനെയൊരു പ്രതിഭാസമില്ല-മെറ്റ് എറാന്‍ മേധാവി ജെറാര്‍ഡ് ഫല്‍മിംഗ് പറഞ്ഞു.

1976 ജൂണിലാണ് ഇങ്ങനെ സംഭവിച്ചത്. തണുപ്പുകാലം കഴിയുന്നതോടെ താപനില.5 മുതല്‍ ഒരു ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാറുണ്ട്.

രാത്രിതാപനിലയും ഉയരുകയാണെന്ന് ആര്‍ടിഇയോട് ജറാര്‍ഡ് വെളിപ്പെടുത്തി.ഈര്‍പ്പം വളരെ കൂടുതലുള്ളതിനായാലാണ് ഇത്.

ഡബ്ലിനിലെ ഫീനിക്സ് പാര്‍ക്കില്‍ ഇന്നലത്തെ താപനില 28.6ഡിഗ്രി യായിരുന്നു.

യൂറോപ്യന്‍ ഭൂഖണ്ഡത്തില്‍ നിന്നും,പ്രതേകിച്ചും സ്പെയിനില്‍ നിന്നും ചൂട് കാറ്റ് വീശുന്നതിനാല്‍ രണ്ടു ദിവസം കൂടി താപനില ഇങ്ങനെ തുടരാനാണ് സാധ്യത. എന്നാല്‍ വടക്കന്‍ അറ്റ്ലാന്റിക് തീരത്തുനിന്നുള്ള തണുത്തകാറ്റ് ലഭിക്കുമെന്നതിനാല്‍ ചൂടില്‍ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.വാരാന്ത്യത്തോടെ 28ല്‍ നിന്നും താപനില 21ലെത്തുമെന്ന് കരുതാം.

Scroll To Top