Tuesday October 16, 2018
Latest Updates

ചുരുങ്ങിയ നിരക്കില്‍ പ്രവാസികള്‍ക്ക് ന്യൂ ഡല്‍ഹിയിലേക്ക് വിമാന യാത്രാ പ്രഖ്യാപിച്ച് വൗ എയര്‍

ചുരുങ്ങിയ നിരക്കില്‍ പ്രവാസികള്‍ക്ക് ന്യൂ ഡല്‍ഹിയിലേക്ക് വിമാന യാത്രാ പ്രഖ്യാപിച്ച് വൗ എയര്‍

ഡബ്ലിന്‍:പ്രവാസി ഇന്ത്യക്കാര്‍ക്ക് ആഹ്‌ളാദം നല്‍കുന്ന വാര്‍ത്തയുമായി വൗ എയര്‍.ലണ്ടന്‍ ഗ്വാതികില്‍ നിന്നും 150 പൗണ്ടിന് ഡല്‍ഹിയിലെത്താവുന്ന വിമാനസര്‍വീസ് പ്രഖ്യാപിച്ചാണ് ഈ വിമാനക്കമ്പനി വമ്പന്‍ എയര്‍വേസുകളോട് മത്സരിക്കാന്നെത്തുന്നത്.

അമേരിക്കയിലെ ഒമ്പത് നഗരങ്ങളില്‍ നിന്നും ആരംഭിക്കുന്ന സര്‍വീസാണ് ഐസ്ലന്‍ഡിലെ റെയ്ക്ജാവിക്ക്, ലണ്ടന്‍ ഗ്വാതിക് വഴിയാണ് ഡല്‍ഹിയിലേക്ക് പുതിയ സര്‍വീസുകള്‍ ജനുവരി മുതല്‍ ഡിസംബര്‍ അഞ്ചു മുതല്‍ ആരംഭിക്കുന്നത്.

ഡബ്ലിനില്‍ നിന്നും റെയ്ക്ജാവിക്കിലേയ്ക്കും നിലവില്‍ വൗ സര്‍വീസ് നടത്തുന്നുണ്ട്.അയര്‍ലണ്ടില്‍ നിന്നുള്ളവര്‍ക്ക് ഐസ്ലാന്‍ഡില്‍ നിന്നും കണക്ഷന്‍ ലഭ്യമായേക്കും.

ടിക്കറ്റ് നിരക്ക് കുറവാണെങ്കിലും ലഗ്ഗേജിന്റെ കാര്യത്തില്‍ പക്ഷെ നിയന്ത്രണമുണ്ട്.ഹാന്‍ഡ് ബാഗ് മാത്രമേ കമ്പനി അനുവദിക്കുന്നുള്ളു.കൂടുതല്‍ ലഗ്ഗേജ് വേണമെങ്കില്‍ കൂടുതല്‍ ചാര്‍ജ് നല്‍കേണ്ടി വരും.ഭക്ഷണം പാക്കേജില്‍ ഉള്‍പ്പെടുന്നുമില്ല.ചുരുക്കത്തില്‍ യാത്ര അത്ര സുഖകരമാവിലെങ്കിലും കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാനാവും എന്ന പ്രത്യേകതയാണ് വൗ പ്രഖ്യാപിച്ചിരിക്കുന്ന സ്‌കീമിലുള്ളത്.എങ്കിലും പ്രതിദിനം ആയിരക്കണക്കിന് യാത്രക്കാരുള്ള റൂട്ടിലെ വലിയൊരു വിഭാഗം ഇടത്തരം യാത്രക്കാരെ ആകര്‍ഷിക്കാന്‍ വൗ’ ശ്രമിക്കും.

യുഎസിലെ ന്യൂവാര്‍ക്ക്, ബോസ്റ്റണ്‍, ബാള്‍ട്ടിമോര്‍, ഷിക്കാഗോ ഓ ഹാരെ, പിറ്റ്‌സ്ബര്‍ഗ്, ഡെട്രോയിറ്റ്, സാന്‍ ഫ്രാന്‍സിസ്‌കോ, ലോസ് ഏയ്ജല്‍സ്, സെന്റ് ലൂയീസ് എന്നീ നഗരങ്ങളില്‍ നിന്നാണീ വൗ എയര്‍ ഡല്‍ഹിയിലേക്ക് സര്‍വീസ് ആരംഭിക്കുന്നത്. ഈ റൂട്ടുകളില്‍ ബ്രാന്‍ഡ് ന്യൂ എയര്‍ബസ് എ 330 ആയിരിക്കും ഈ സര്‍വീസുകള്‍ക്കായി ഉപയോഗിക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്.

Scroll To Top