Tuesday January 17, 2017
Latest Updates

ചീഫ് സെക്രട്ടറിയുടെ ഭാര്യയുടെ സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിപ്പില്‍ അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവ്

ചീഫ് സെക്രട്ടറിയുടെ ഭാര്യയുടെ സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിപ്പില്‍ അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവ്

തൃശൂര്‍: ന്യായവില കുറച്ച് കാണിച്ച് ഭൂമി വില്‍പ്പന നടത്തിയതിലൂടെ സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിച്ച സംഭവത്തില്‍ ചീഫ് സെക്രട്ടറി ഇകെ ഭരത് ഭൂഷന്റെ ഭാര്യയും തൃശൂര്‍ ജില്ലാ കളക്ടറും ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസെടുക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവ്. തൃശൂര്‍ ജില്ലാ പഞ്ചായത്ത് അംഗം വിദ്യ സംഗീത് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്. അന്വേഷണ ഉത്തരവ് വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കാനും ജഡ്ജി കെ. ഹരിപാല്‍ നിര്‍ദേശിച്ചു.

ചീഫ് സെക്രട്ടറിയുടെ ഭാര്യ രഞ്ജനയുടെ പേരില്‍ തൃശൂര്‍ പാട്ടുരായ്ക്കലിലുള്ള 40 സെന്റ് സ്ഥലം വില്‍പ്പനയായത്. ഈ പ്രദേശത്തു സര്‍ക്കാര്‍ കണക്ക് പ്രകാരം ഒരു ആറിന് 24,70,000 രൂപയാണ് ന്യായവില. എന്നാല്‍ കലക്ടര്‍ എംഎസ്. ജയയുടെ പ്രത്യേക ഉത്തരവ് പ്രകാരം ചീഫ് സെക്രട്ടറിയുടെ പേരിലുള്ള ഭൂമിക്കു ന്യായവില നേര്‍പകുതിയായ 12,35,000 രൂപ മാത്രമായി കുറച്ചിരുന്നു. 2011ല്‍ രഞ്ജന നല്‍കിയ അപേക്ഷയില്‍ കഴിഞ്ഞ ജൂണ്‍ ഒന്നിന് ആണു ന്യായവില കുറച്ച് ഉത്തരവിറങ്ങിയത്. ന്യായവില 50 ശതമാനം കുറച്ചതിലൂടെ സര്‍ക്കാരിന് ന്യായവില ഇനത്തില്‍ ലഭിക്കേണ്ട വന്‍ തുക നഷ്ടമായി.

 

Scroll To Top