Saturday April 21, 2018
Latest Updates

ചില പ്രത്യേക വംശജരോട് അയര്‍ലണ്ടിലെ ജനതയ്ക്ക് അനിഷ്ടമെന്ന് പഠനം,റിപ്പോര്‍ട്ട് ഐക്യരാഷ്ട്ര സഭയ്ക്ക് കൈമാറും 

ചില പ്രത്യേക വംശജരോട് അയര്‍ലണ്ടിലെ ജനതയ്ക്ക് അനിഷ്ടമെന്ന് പഠനം,റിപ്പോര്‍ട്ട് ഐക്യരാഷ്ട്ര സഭയ്ക്ക് കൈമാറും 

ഡബ്ലിന്‍:വിവിധ വംശീയരായ കുടിയേറ്റക്കാരെ പിന്തുണക്കുന്നതില്‍ ഐറിഷ് ജനത ഏറ്റവും പിന്നിലെന്ന് യൂറോപ്യന്‍ സര്‍വേ റിപ്പോര്‍ട്ട്. 2010 ല്‍ സാമ്പത്തിക മാന്ദ്യം വന്നതോടുകൂടി മുസ്ലീം, റോമാ കുടിയേറ്റക്കാരോടുള്ള അയര്‍ലണ്ടിലെ ജനങ്ങളുടെ മനോഭാവത്തില്‍ വലിയ മാറ്റം വന്നതായാണ് സര്‍വേ കണ്ടെത്തിയത്.

ഐറിഷ് കാര്‍ക്ക് ഉണ്ടായിരുന്ന ആതിഥ്യമര്യാദകള്‍ക്ക് പോലും ഒരു കാലഘത്തോടെ കുറവ് വന്നെന്നാണ് 2002-2014 കാലഘട്ടത്തില്‍ കുടിയേറ്റക്കാരോടുള്ള ആളുകളുടെ സമീപനത്തില്‍ വന്ന മാറ്റത്തെ മനസിലാക്കുന്നതിന് ‘ആറ്റിട്യൂഡ്‌സ് ടു ഡൈവേഴ്‌സിറ്റി’ എന്ന പേരില്‍ നടത്തിയ പഠനത്തില്‍ അഭിപ്രായപെട്ടിരിക്കുന്നത്. ESRI , ഐറിഷ് ഹ്യൂമന്‍ റൈറ്റ്‌സ് ആന്റ് ഇക്വാലിറ്റി കമ്മീഷനും ചേര്‍ന്നാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്.

സര്‍വേയില്‍ പങ്കെടുത്ത ഐറിഷ് ജനതയില്‍ 58 ശതമാനവും പൊതുവെ കുടിയേറ്റക്കാരെ പിന്തുണക്കുന്നുണ്ട്. എന്നാല്‍ 41 ശതമാനം ആളുകള്‍ മാത്രമാണ് മുസ്ലീങ്ങളായ കുടിയേറ്റക്കാരെ പിന്തുണക്കുന്നത്. 25 ശതമാനം മാത്രമാണ് റോമാ കുടിയേറ്റക്കാര്‍ക്കുള്ള പിന്തുണ.

റിപ്പോര്‍ട്ടിലെ കണക്കുകള്‍ പ്രകാരം മുസ്ലീം, റോമാ കുടിയേറ്റക്കാര്‍ക്ക് അയര്‍ലന്‍ണ്ടില്‍ ലഭിക്കുന്ന പിന്തുണ മറ്റു യൂറോപ്യന്‍ രാജ്യങ്ങളുടെതിനേക്കാള്‍ വളരെ കുറവാണ്.കുടിയേറ്റക്കാരോടുള്ള ജനങ്ങളുടെ സമീപനം വംശീയപരമാണെന്ന് ഇതു വ്യക്തമാക്കുന്നു.

അയര്‍ലണ്ടില്‍ എല്ലാ തരത്തിലുമുള്ള വംശീയ വിവേചന നിരോധനം നടപ്പിലാക്കുന്നതിന് ഐക്യരാഷ്ട്രസഭ നേതൃത്വം നല്‍കുന്നുണ്ട്. അതിനാല്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി യു.എന്‍. വിദഗ്ദ്ധ സമിതിക്ക് കമ്മീഷന്‍ റിപ്പോര്‍ട്ട് അയക്കും.

കുടിയേറ്റക്കാര്‍ ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന സംസ്‌കാരത്തെ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള സംയോജിത സമൂഹത്തെ രാജ്യത്ത് വളര്‍ത്തി എടുക്കാനാണ് ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ ജനങ്ങള്‍ക്കിടയിലെ അഭിപ്രായം എന്തെന്നും മാറ്റങ്ങള്‍ അവരെ എങ്ങനെ സ്വാധീനിക്കുന്നു എന്നും മനസിലാക്കേണ്ടത് അത്യാവശ്യമാണെന്ന് ഐറിഷ് ഹ്യൂമന്‍ റൈറ്റ്‌സ് ആന്‍ഡ് ഇക്വലിറ്റി കമ്മീഷന്‍ ചീഫ് കമ്മീഷണര്‍ എമിലി ലോഗന്‍ പറഞ്ഞു.

Scroll To Top