Tuesday February 28, 2017
Latest Updates

ചിലന്തിയുടെ രൂപത്തില്‍ എയര്‍പോര്‍ട്ട്; മേല്‍ക്കുരയും ചുമരുമില്ല

ചിലന്തിയുടെ രൂപത്തില്‍ എയര്‍പോര്‍ട്ട്; മേല്‍ക്കുരയും ചുമരുമില്ല

മെക്‌സിക്കോസിറ്റി: ചിലന്തിയുടെ രൂപത്തില്‍ ഒരു എയര്‍പോര്‍ട്ട്. പുതുതായി നിര്‍മ്മിക്കാന്‍ ഒരുങ്ങുന്ന ലോകത്തിലെ തന്നെ അപൂര്‍വങ്ങളിലൊന്നായ എയര്‍പോര്‍ട്ടിന്റെ ചിത്രം മെക്‌സിക്കന്‍ സര്‍ക്കാര്‍ പുറത്തുവിട്ടു. ചിലന്തിയുടെ രൂപത്തിലുള്ള ഈ എയര്‍പോര്‍ട്ടിന് മേല്‍ക്കുരയും ചുമരുമുണ്ടായിരിക്കില്ല. ബെനിറ്റോ ജുവാരസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനോട് ചേര്‍ന്നാണ് ആറ് റണ്‍വേകളുള്ള ഈ എയര്‍പോര്‍ട്ട് നിര്‍മ്മിക്കുന്നത്.

ബ്രിട്ടീഷ് ആര്‍ക്കിടെക്റ്റുകളായ നോര്‍മാന്‍ ഫോസ്റ്ററും ഫെര്‍നാണ്ടോ റോമെറോയും ചേര്‍ന്നാണ് ഇതിന്റെ ഡിസൈന്‍ പ്രദര്‍ശിപ്പിച്ചത്. ആകെ 9,000 ദശലക്ഷം ഡോളറാണ് വിമാനത്താവള നിര്‍മ്മാണത്തിന്റെ മുടക്കുമുതല്‍. സ്വകാര്യവ്യക്തികള്‍ക്കും ഇതില്‍ പങ്കാളിത്തം അനുവദിച്ചിട്ടുണ്ട്. ഇതുപോലൊരു എയര്‍പോര്‍ട്ട് ലോകത്തില്‍ തന്നെ ആദ്യമായിരിക്കാം.

Scroll To Top