Sunday August 20, 2017
Latest Updates

ചികില്‍സാപ്പിഴവുകള്‍ വ്യാപകം:അലംഭാവത്തിന് എച്ച് എസ് ഇ നഷ്ടപരിഹാരം നല്‍കേണ്ടി വന്നത് 500 മില്യന്‍

ചികില്‍സാപ്പിഴവുകള്‍ വ്യാപകം:അലംഭാവത്തിന് എച്ച് എസ് ഇ നഷ്ടപരിഹാരം നല്‍കേണ്ടി വന്നത് 500 മില്യന്‍

ഡബ്ലിന്‍ :ഹോസ്പിറ്റലുകളുടെ അവഗണനയ്ക്കുള്ള നഷ്ടപരിഹാരമായി കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ മാത്രം 500മില്യണ്‍ യൂറോ രാജ്യം ചെലവഴിച്ചതായി റിപോര്‍ട്.ഇക്കാര്യത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ വന്‍ കുതിച്ചു കയറ്റമുണ്ടായി.2011ല്‍ 567 കേസുകളിലായി 58 മില്യണ്‍ യൂറോ ചെലവിട്ട സ്ഥാനത്ത് 2016ലെത്തിയപ്പോള്‍ 100മില്യണ്‍ യൂറോ ആയി ഉയര്‍ന്നു.

കഴിഞ്ഞ വര്‍ഷം മാത്രം 1307 കേസുകളാണ് വന്നത്.

ഒരു സര്‍ക്കാര്‍ ഫോസ്റ്റര്‍ ഹോമില്‍ കഴിഞ്ഞ ഗ്രേസ് എന്ന സ്ത്രീക്ക് 6.3 മില്യണ്‍ യൂറോ നല്‍കിയതാണ് ഈ അഞ്ച് വര്‍ഷ കാലയളവിലെ ഏറ്റവും ഉയര്‍ന്ന നഷ്ടപരിഹാരം.കടുത്ത ശാരീരിക -മാനസിക അവശതകളുള്ള സ്ത്രീ രണ്ടു ദശാബ്ദക്കാലം ഫോസ്റ്റര്‍ ഹോമില്‍ നേരിട്ട അവഗണനയ്ക്കാണ് സര്‍ക്കാര്‍ പിഴ നല്‍കേണ്ടി വന്നത്.
ചികില്‍സാരംഗത്ത് കുറ്റകരമായ വീഴ്ചകള്‍ സംഭവിക്കുന്നതായി ഒയെര്‍ച്ടാസ് ധനകാര്യ കമ്മിറ്റി ചെയര്‍മാന്‍ ജോണ്‍ മക് ഗിന്നസ് ഓര്‍മപ്പെടുത്തുന്നു.ഇതു തുടരാന്‍ അനുവദിക്കുന്നത് മാപ്പര്‍ഹിക്കുന്നതല്ല.എച്.എസ്.ഇയുടെ പരാജയമാണ് ഇത് വെളിപ്പെടുത്തുന്നത്. വൈദഗ്ധ്യമില്ലായമ,അവഗണന,മാനേജ്മെന്റ് പരാജയം എന്നിവയാണ് ഇത്തരം സംഭവങ്ങളിലൂടെ പുറത്തുവരുന്നത്.നികുതിദായകര്‍ നല്‍കിയ 100മില്യണ്‍ യൂറോയാണ് കഴിഞ്ഞ വര്‍ഷം മാത്രം ചെലവായത്.

ആരോഗ്യവകുപ്പു മന്ത്രിയുടെ ഓഫിസ് നല്‍കുന്ന വിവരമനുസരിച്ച് 5753 നഷ്ടപരിഹാരകേസുകള്‍ 2011മുതല്‍ 16 വരെയുള്ള കാലയളവില്‍ തീര്‍പ്പാക്കി.ഇതിനായി 478മില്യണ്‍ യൂറോ ചെലവാക്കി.ഇനിയും ചില ക്ലയിമുകള്‍ കൊടുത്തുതീര്‍ക്കാനുമുണ്ട്.സ്റ്റേറ്റ് ക്ലയിംസ് ഏജന്‍സി (എസ്.സി.എ)ക്കാണ് ഇത്തരം കേസുകള്‍ നിയമപരമായി അന്വേഷിച്ച് നടപടിയെടുക്കാനുള്ള അധികാരമുള്ളത്.നാഷണല്‍ ട്രഷറി മാനേജ്മെന്റ് ആക്ട് പ്രകാരമാണ് എച്.എസ്.ഇയില്‍ നിന്നുള്ള ഇത്തരം ക്ലയിമുകള്‍ സെറ്റില്‍ ചെയ്യുന്നത്.2015ല്‍ ചികില്‍സാ പിഴവുകള്‍ സംബന്ധിച്ച 97 ശതമാനം കേസുകളും കോടതിയിലെത്താതെ തന്നെ തീര്‍പ്പാക്കാനായെന്ന് ആരോഗ്യ മന്ത്രി സൈമണ്‍ ഹാരീസ് തന്റെ റിപോര്‍ടില്‍ പറയുന്നു.

Scroll To Top