Wednesday September 20, 2017
Latest Updates

ചാവേര്‍ ആക്രമണ ഭീഷണി ഉണ്ടായിരുന്ന എയര്‍ ഇന്ത്യ വിമാനം കൊച്ചിയില്‍ സുരക്ഷിതമായി ഇറങ്ങി

ചാവേര്‍ ആക്രമണ ഭീഷണി ഉണ്ടായിരുന്ന എയര്‍ ഇന്ത്യ വിമാനം കൊച്ചിയില്‍ സുരക്ഷിതമായി ഇറങ്ങി

കൊച്ചി: ചാവേര്‍ ആക്രമണ ഭീഷണി ഉണ്ടായിരുന്ന എയര്‍ ഇന്ത്യ വിമാനം കൊച്ചിയില്‍ സുരക്ഷിതമായി ഇറങ്ങി. മുംബൈയില്‍ നിന്നാണ് എയര്‍ ഇന്ത്യ വിമാനം കൊച്ചിയില്‍ ഇറങ്ങിയത്. തീവ്രവാദികള്‍ ആക്രമിച്ചേക്കുമെന്ന് ഭീഷണി ഉയര്‍ന്ന മറ്റൊരു വിമാനം മുംബൈയിലും സുരക്ഷിതമായി ഇറങ്ങി. ഇന്നലെയാണ് എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ഭീഷണി ഉയര്‍ന്നത്.

കൊച്ചി ഹൈദരാബാദ് ഉള്‍പ്പെടെ പ്രധാന വിമാനത്താവളങ്ങളില്‍ ഇറങ്ങാനിരിക്കുന്ന എയര്‍ ഇന്ത്യ വിമാനങ്ങളില്‍ ചാവേറുകള്‍ യാത്ര ചെയ്യുമെന്നായിരുന്നു ഭീഷണി. തുടര്‍ന്ന് വിമാനത്തിനുള്ളില്‍ വച്ച് ആക്രമണം നടത്തുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതേതുടര്‍ന്ന് അധികൃതര്‍ സുരക്ഷ പരിശോധന കര്‍ശനമാക്കിയിരുന്നു. എന്നാല്‍ അനിഷ്ട സംഭവങ്ങള്‍ ഒന്നുമില്ലാതെ വിമാനം സുരക്ഷിതമായി ഇറങ്ങി. രാവിലെ ഏഴരയോടെയാണ് മുംബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനം കൊച്ചിയില്‍ ഇറങ്ങിയത്.

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കൊല്‍ക്കത്തയിലെ ഒഫീസിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ഇതേ തുടര്‍ന്ന് കൊച്ചി ഉള്‍പ്പെടെയുള്ള പ്രധാന വിമാനത്താവളങ്ങളില്‍ ബോംബ് സ്‌ക്വാഡിനെയും ദ്രുതകര്‍മ സേനയും നിമയിച്ച് സുരക്ഷാ പരിശോധന കര്‍ശനമാക്കിയിരുന്നു. അതേസമയം ആശങ്ക സൃഷ്ടിക്കുക മാത്രമായിരുന്നു ഭീഷണി സന്ദേശം അയച്ചവരുടെ ലക്ഷ്യമെന്നാണ് അധികൃതര്‍ കരുതുന്നത്.

Scroll To Top