Friday May 26, 2017
Latest Updates

ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ രൂപത്തില്‍ തീര്‍ത്ത ഭീമന്‍ പൂക്കളം ശ്രദ്ധേയമായി

ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ രൂപത്തില്‍ തീര്‍ത്ത ഭീമന്‍ പൂക്കളം ശ്രദ്ധേയമായി

ഇടുക്കി: വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടാനിരിക്കുന്ന ചാവറ കുര്യാക്കോസ് അച്ചന്റെ രൂപത്തില്‍ തീര്‍ത്ത പൂക്കളം ശ്രദ്ധേയമായി. വിശ്വദീപ്തി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് വ്യത്യസ്തമായപൂക്കളം തീര്‍ത്തത്. 2600 ചതിരശ്ര അടി വലുപ്പമുള്ള പൂക്കളം തീര്‍ക്കാന്‍ 500 കിലോ പൂക്കള്‍ വേണ്ടി വന്നു. പൂക്കള്‍ക്ക് പുറമെ തേങ്ങാപ്പീരയും ഇലകളും പൂക്കളം തീര്‍ക്കാന്‍ ഉപയോഗിച്ചു. പൂക്കളത്തിന്റെ ഏറ്റവും നടുവിലായാണ് ചാവറ കുര്യാക്കോസ് അച്ചന്റെ രൂപം തീര്‍ത്തത്.

വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി വൈസ് പ്രിന്‍സിപ്പല്‍ ഫാ. അമല്‍ കുമ്പുങ്കല്‍, ചിത്രകലാ അധ്യാപകന്‍ എന്‍. പ്രസാദ് എന്നിവരും പൂക്കളമിടാന്‍ നേതൃത്വം നല്‍കി. ചാവറ അച്ചന്‍ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന ഈ പുണ്യവര്‍ഷത്തില്‍ തന്നെ പൂക്കളം കൊണ്ട് ആദരം അര്പ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്നു സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

Scroll To Top