Friday February 24, 2017
Latest Updates

ചരിത്രമെഴുതി ഡാരന്‍ ലേമാന്‍; ലോകകിരീടം നേടിയ കളിക്കാരനില്‍ നിന്നും ലോകം കീഴടക്കിയ കോച്ചിലേക്ക്

ചരിത്രമെഴുതി ഡാരന്‍ ലേമാന്‍; ലോകകിരീടം നേടിയ കളിക്കാരനില്‍ നിന്നും ലോകം കീഴടക്കിയ കോച്ചിലേക്ക്

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ കോച്ച് ഡാരന്‍ ലേമാന് അപൂര്‍വ്വ റെക്കോര്‍ഡ്. കളിക്കാരനെന്ന നിലയിലും പരിശീലകനെന്ന നിലയിലും ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയ ആദ്യ വ്യക്തിയെന്ന നേട്ടമാണ് ഓസ്‌ട്രേലിയന്‍ കോച്ച് ഡാരന്‍ ലേമാന്‍ സ്വന്തമാക്കിയിരിക്കുന്നത്.

2003ല്‍ ഇന്ത്യയെ തോല്‍പ്പിച്ച് കിരീടം നേടിയ ഓസ്‌ട്രേലിയന്‍ ടീമില്‍ അംഗമായിരുന്നു ലേമാന്‍. 2013 ജൂണിലാണ് മിക്കി ആര്‍തറുടെ പകരക്കാരനായി ലേമാന്‍ ഓസ്‌ട്രേലിയയുടെ പരിശീലകനാകുന്നത്. മക്ഗ്രാത്ത്, പോണ്ടിംഗ്, ഗില്‍ക്രിസ്റ്റ് തുടങ്ങിയ ഇതിഹാസ താരങ്ങള്‍ വിരമിച്ചതോടെ ഓസ്‌ട്രേലിയയുടെ കളിനിലവാരം ഇടിഞ്ഞുതുടങ്ങിയ സമയത്താണ് ലേമാന്‍ പരിശീലകനാകുന്നത്.

എന്നാല്‍ പരിശീലകനായി രണ്ടുവര്‍ഷത്തിനകം ലോകകപ്പ് പോലെ ഒരു വമ്പന്‍ വിജയവുമായാണ് ലേമാന്‍ ഓസ്‌ട്രേലിയയെ വീണ്ടും ക്രിക്കറ്റിലെ വന്‍ ശക്തിയാക്കി മാറ്റിയിരിക്കുന്നത്. ചിട്ടയായ പരിശീലനവും ക്രിക്കറ്റ് തന്ത്രങ്ങളുമാണ് ഓസ്‌ട്രേലിയയെ വിജയത്തിലേക്ക് എത്തിച്ചത്. കൡക്കാരും പരിശീലകനുമായി വ്യക്തിപരമായ തര്‍ക്കങ്ങളില്ലാത്തതും ഓസ്‌ട്രേലിയന്‍ താരങ്ങളെല്ലാം തന്നെ പരിശീലകന്റെ വാക്കിന് കീഴ്‌പെടുന്നതുമാണ് ടീമിന്റെ വിജയത്തിനുള്ള മറ്റൊരു രഹസ്യം. പരിശീലകരും ടീമംഗങ്ങളും ഒത്തുപോകാത്തതിനെ തുടര്‍ന്ന് താറുമാറായി പോയ ടീമാണ് പാകിസ്താന്‍. അതുകൊണ്ടു തന്നെ പരിശീലകരും ടീമംഗങ്ങളുമായിട്ടുള്ള കെമിസ്ട്രി ക്രിക്കറ്റില്‍ പ്രധാനമാണ്.

Scroll To Top