Tuesday February 21, 2017
Latest Updates

ചരിത്രമെഴുതി ചിത്ര; മലയാളത്തിനിത് സ്വര്‍ണവര്‍ണമുള്ള സുപ്രഭാതം

ചരിത്രമെഴുതി ചിത്ര; മലയാളത്തിനിത് സ്വര്‍ണവര്‍ണമുള്ള സുപ്രഭാതം

റാഞ്ചി: റാഞ്ചിയില്‍ ദേശീയ സ്‌കൂള്‍ കായിക മേള ആരംഭിച്ചതു മുതല്‍ സ്വര്‍ണങ്ങളും റെക്കോഡുകളും ഒരു പോലെ റാഞ്ചിയെടുക്കുന്ന കേരളത്തിന്റെ ചുണക്കുട്ടികളുടെ വക ഇന്ന് മലയാളത്തിന് ട്രിപ്പിള്‍ സ്വര്‍ണനേട്ടത്തിന്റെ സുപ്രഭാതം. പാലക്കാട് പറളി സ്‌കൂളിലെ പി യു ചിത്രയാണ് ഈ കനകത്രയങ്ങളുടെ അവകാശി. സീനിയര്‍ പെണ്‍കുട്ടികളുടെ 500 മീറ്ററില്‍ ചിത്ര ഇന്നു രാവിലെ സ്വര്‍ണം കരസ്ഥമാക്കി.
നേരത്തെ 1500 മീറ്ററിലും 3000 മീറ്ററിലും ഈ മിടുക്കി സ്വര്‍ണം നേടിയിരുന്നു. ഈ മീറ്റിലെ ആദ്യ ട്രിപ്പിള്‍ എന്ന റെക്കോഡു കൂടെ ഇതോടെ ചിത്ര സ്വന്തമാക്കി.
തുടക്കം മുതലേ മെഡലുകളുടെ റെക്കോഡ് കൊയ്ത്താണ് കേരള താരങ്ങള്‍ കായ്ച്ച വെച്ചുകൊണ്ടിരിക്കുന്നത്. റാഞ്ചിയിലേക്കുള്ള ബുക്കിംഗില്ലാത്ത ട്രെയിന്‍ യാത്രയടക്കം അധികൃതരുടെ ഭാഗത്ത് നിന്ന് വന്ന അവഗണനാപരമായ സമീപനങ്ങള്‍ക്ക് മിടുക്കിലൂടെ മറുപടി പറയുന്ന ഈ കൊച്ചു താരങ്ങള്‍ ഇതുവരെ കേരളത്തിന് വേണ്ടി ആകെ 16 സ്വര്‍ണങ്ങള്‍ നേടിയിട്ടുണ്ട്.

Scroll To Top