Tuesday November 21, 2017
Latest Updates

ചരിത്രത്തിലേക്കു പതിയുന്ന ഒരു മുത്തം…. കെട്ടിപ്പിടിച്ചൊരു ഉമ്മ

ചരിത്രത്തിലേക്കു പതിയുന്ന ഒരു മുത്തം…. കെട്ടിപ്പിടിച്ചൊരു ഉമ്മ

ഡബ്ലിന്‍ : ലിയോ വരദ്കര്‍ ജയിച്ചാല്‍ കെട്ടിപ്പിടിച്ചൊരു മുത്തം നല്‍കുമെന്ന് തൊട്ടടുത്ത എതിരാളി സൈമണ്‍ കോവ്നെ.എതിര്‍പക്ഷം മുന്നേറുന്ന പശ്ചാത്തലത്തിലും നില മെച്ചപ്പെടുത്തുന്നുവെന്ന് തിരിച്ചറിയുമ്പോഴും പോരാടാതെ ജീവിതമില്ലെന്നു പ്രഖ്യാപിക്കുകയാണ് ഭവനമന്ത്രി സൈമണ്‍ കോവ്നെ.
‘ഫിനഗലില്‍ നല്ലൊരു വിഭാഗം ആവശ്യപ്പെട്ടതിനാലാണ് മല്‍സരിക്കുന്നത്. അന്തിമ വിജയം ലഭിക്കുമെന്ന് അവര്‍ ഉറപ്പിച്ചു പറയുന്നു.എന്തായാലും 48 മണിക്കൂറിനുള്ളില്‍ എല്ലാം അറിയാമല്ലോ’ കോവ്നെ പറഞ്ഞു.സഹപ്രവര്‍ത്തകരെ നിരീക്ഷിക്കുന്നതിനായി ചാരവൃത്തി നടത്തുന്നതായും കോവ്നെ ആരോപിച്ചു.
‘എന്റെ സഹപ്രവര്‍ത്തകരെ വിമര്‍ശിക്കുകയല്ല,എന്നാലും ചോദിക്കട്ടെ, എന്തിനാണ് എന്നെ അനുകൂലിക്കുന്നവര്‍ക്കു പിന്നാലെ കാറുമായി പത്രക്കാരെ വിടുന്നത്.എന്തിനാണ് അവരെ സമ്മര്‍ദത്തിലാഴ്ത്തുന്നത്.ചാരപ്പണി ചെയ്യുന്നവര്‍ക്ക് ഗുഡ്ലക്കും,ലിയോക്ക് വെല്‍ഡണ്‍ ഉം നേരാന്‍ മാത്രമേ എനിക്കു കഴിയൂ’. കോവ്നെ വികാകാരാധീനനായി.
‘എല്ലാവരും ഈ പാര്‍ട്ടി പ്രതിനിധികളും പൊതുപ്രവര്‍ത്തകരുമാണ്.ഇനിയും ഏറെ ദുരം പോകാനുണ്ടെന്ന് ഓര്‍ക്കേണ്ടതുണ്ട്.ലിയോവരദ്കര്‍ വിജയ ശ്രീലാളിതനായാല്‍ ഒരു ഷെയ്ക്ഹാന്റ് കൊടുക്കും, ഒപ്പം കെട്ടിപ്പിടിച്ചൊരു ഉമ്മയും ഞാന്‍ കൊടുക്കും’.കോവ്നെ പറഞ്ഞു.

Scroll To Top