Wednesday November 22, 2017
Latest Updates

ചപ്പാത്തിയും,പന്നിക്കറിയും, പിന്നെ ദൈവത്തെക്കാള്‍ വളര്‍ന്ന മതങ്ങളും !!

ചപ്പാത്തിയും,പന്നിക്കറിയും,  പിന്നെ ദൈവത്തെക്കാള്‍ വളര്‍ന്ന മതങ്ങളും !!

ദൈവത്തില്‍ എത്തിച്ചേരാന്‍ മനുഷ്യനെ പ്രാപ്തനാക്കുകയും ,സഹായിക്കുകയും ചെയ്യാന്‍ കടമയുള്ള പ്രസ്ഥാനങ്ങളാണ് മതങ്ങള്‍. ദൈവം എന്ന ലക്ഷ്യത്തില്‍ എത്തിച്ചേരാനുള്ള വിവിധതരം മാര്‍ഗങ്ങളാണ് വിവിധതരം മതങ്ങള്‍ .എന്നാല്‍ ഇന്ന് ഈ മതങ്ങള്‍ മനുഷ്യരെ എങ്ങോട്ടാണ് നയിക്കുന്നത് ? ദൈവം ഇരിക്കുന്നത് ഒരിടത്ത് ,മതങ്ങള്‍ മനുഷ്യരെ കൊണ്ടുപോകുന്നത് മറ്റൊരിടത്തേക്ക്. 

ലോകത്തിലെ പ്രബല മതങ്ങളായ ക്ര്യസ്ത്യന്‍ ,ഇസ്ലാം ,ഹിന്ദു ,യഹൂദ , സിഖു മതങ്ങളുടെപുരോഹിതരും നേതാക്കളും തങ്ങളുടെ അണികളെ യഥാര്‍ത്ഥ ലക്ഷ്യത്തിലേക്ക് നയിക്കുന്നുണ്ടോ? ക്ഷമയും ,സ്‌നേഹവും ,സഹനവും, ത്യാഗവും അന്യംനിന്ന് പോകുന്ന കാഴ്ചകളാണ് ആധുനികലോകത്തെ മതങ്ങളില്‍. തങ്ങളുടെ മതമാണ് ശ്രേഷ്ടമെന്നു ഓരോ മതവിശ്വാസിയും ചിന്തിക്കുന്നിടതാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത് .മനുഷ്യനാണ് മതത്തെക്കാള്‍ ശ്രേഷ്ടമെന്നു ചിന്തിച്ചാല്‍ തീരാവുന്ന പ്രശ്‌നങ്ങളേ ഒള്ളു . മനുഷ്യനെ സ്‌നേഹിക്കാതെ ദൈവത്തെ സ്‌നേഹിക്കാന്‍ കഴിയുന്നതെങ്ങനെയെന്നു എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. ആദ്യം മനുഷ്യനില്‍ എത്തിച്ചേരുക , അതു വഴി താനേ ദൈവത്തില്‍ എത്തിചെര്‍ന്നുകൊളും . മതം ഒരു മാര്‍ഗം മാത്രമാണെന്ന് എപ്പോഴും ചിന്തിക്കുക ,പരമമായ ലക്ഷ്യമതല്ല. 

അക്രമമോ, അഴിമതിയോ, പക്ഷപാതമോ കാണിക്കാത്ത മത നേതാക്കള്‍വളരെ കുറവായിരിക്കും. ഇവര്‍ മനുഷ്യരെ ഒരിക്കലും ദൈവത്തിലേക്ക് നയിക്കുന്നില്ല . മതത്തിന്റെ ലഹരി മനുഷ്യന് എളുപ്പത്തില്‍ തലയ്ക്കു പിടിക്കുന്നു, എന്നാല്‍ അതിനുമപ്പുറമുള്ള ദൈവത്തിന്റെ ലഹരി എന്തെ തലയ്ക്കു പിടിക്കുന്നില്ല ? അവിടെയാണ് മതവിശ്വാസിയുടെ കാപട്യം വെളിപെടുന്നത് !! സഹോദരനെ അവഗണിക്കാനും കൊല്ലാനും പറയുന്ന ദൈവം എതു മതത്തിലുണ്ട് ? വഴിപിഴച്ചുപോയ മത നേതാക്കളെയും അണികളെയും കണ്ടു കണ്ണീര്‍ വാര്‍ക്കുന്ന ദൈവത്തെ ആരറിയുന്നു ? ഈ കാലഘട്ടത്തിലെ പ്രസക്തമായ ചോദ്യം ഇതായാല്‍ അത്ഭുതപ്പെടെണ്ടതില്ല ദൈവം വേണോ, മതം വേണോ ? 

ഈ ഭൂമിയില്‍ ജനിച്ചു വീഴുന്ന കുഞ്ഞുങ്ങള്‍ക്ക് മതങ്ങള്‍ എന്ത് സന്ദേശമാണ് നല്‍കുന്നത് ? ചോര കിനിഞ്ഞു നനവ് പടര്‍ന്ന ഈ ഭൂമിയില്‍ ജനിക്കാതിരുനെങ്ങില്‍ എത്ര നന്നായിരുന്നു ……

ശാന്തി തേടി എവിടെക്കാണ് നാം പോകേണ്ടത് ?

സ്വന്തം മനസാക്ഷിയിലേക്ക് തന്നെ നമുക്ക് മടങ്ങി പോകാം . വിഡ്ഢികളും ,ശവം തീനികളുമായ ചില മതനേതാക്കളെങ്കിലും നമുക്ക് ചുറ്റും വട്ടമിട്ടു പറക്കുന്നുണ്ട് .നമുക്ക് സ്വയം തിരിച്ചറിവിലേക്ക് മടങ്ങി പോകാം . നമുക്ക് സ്വയം നമ്മെ തന്നെ നയിക്കാം . സഹോദരനില്‍ ദൈവത്തെ കാണാന്‍ കഴിയാത്തവനു മറ്റെവിടെ തെരഞ്ഞാലും ദൈവത്തെ കാണാന്‍ കഴിയില്ല . 

അതിനാല്‍ ദൈവത്തെ തേടി നമുക്ക് സഹോദരനിലേക്ക് യാത്ര തിരിക്കാം. 

അവിടെ എത്തിച്ചേരുമ്പോള്‍ നാം അറിയും; ഞാനും നീയും ഒന്നയിരുന്നെന്ന്… 
ആ തിരിച്ചറിവ് തന്നെയാണ് ദൈവത്തില്‍ എത്തിചേരല്‍ !!!

ദൈവത്തെ കൂട്ട് പിടിച്ചു വിശ്വാസികള്‍ ചെയ്യുന്ന അക്രമങ്ങള്‍ സമകാലിക വാര്‍ത്ത!കളിലുടെ നാം അറിഞ്ഞു. ഓരോ വ്യക്തിക്കും നോയിമ്പ് എടുക്കാനോ എടുക്കതിരിക്കാനോ ഉള്ള വ്യക്തിസ്വാതന്ത്ര്യം ഉണ്ട്. അതില്‍ മറ്റൊരാള്‍ക്ക് എന്താണ് കാര്യം ? അതുപോലെതന്നെ എന്ത് ഭക്ഷിക്കണം എന്ത് ഭക്ഷിക്കേണ്ട എന്ന് തീരുമാനിക്കാനും ഓരോ വ്യക്തിക്കും സ്വാതന്ത്ര്യം ഉണ്ട്. 

ശരിയും തെറ്റും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ദൈവം മനുഷ്യന് നല്കിയിട്ടുണ്ട് . ദൈവം പോലും ഉദാരമനസോടെ നല്കിയ ഈ സ്വാതന്ത്ര്യം നല്കാന്‍ മതങ്ങള്‍ എന്തെ തയ്യാറാകുന്നില്ല ? 

രാജാവിനെക്കാള്‍ വലിയ രാജഭക്തിയോ !!! ? 

ഒരു മനുഷ്യനെയും ബലം പ്രയോഗിച്ചു ദൈവത്തിലേക്ക് അടുപ്പിക്കാന്‍ ആര്‍ക്കും കഴിയില്ല, എന്നാല്‍ ബലം പ്രയോഗിച്ചു മതത്തിലേക്ക് അടുപ്പിക്കാന്‍ കഴിയും. അവിടെയാണ് ദൈവവും മതങ്ങളും രണ്ടു ധ്രുവങ്ങളിലാണ് സ്ഥിതി ചെയുന്നത് എന്ന നഗ്‌ന സത്യം നാം തിരിച്ചറിയുന്നത്!! 

ഓരോ മതവിശ്വാസിയും തന്റെ സ്വാതന്ത്ര്യം വിവേകപൂര്‍വ്വം ഉപയോഗിച്ച് ജീവിക്കട്ടെ. മറ്റൊരു മതം അതില്‍ എന്തിനു ഇടപെടണം ? ഓരോ വിശ്വാസിയും തന്റെ ഭൂതകണ്ണാടി സ്വന്തം മതത്തിലെക്കുതന്നെ തിരിച്ചുപിടിക്കട്ടെ…. മറ്റു മതവിശ്വാസികളെ വെറുതെ വിടു …

‘ നല്ലയുദ്ധം’ എന്ന പദമില്ല. എല്ലാ യുദ്ധങ്ങളും ഒഴിവാക്കപെടെണ്ടതാണ്. ലോകം മുഴുവന്‍ ഏക മതമായാലും വിശ്വാസിയുടെ പ്രശ്‌നങ്ങള്‍ അവസാനിക്കില്ല . അവന്‍ വീണ്ടും പുതുയ പേരുകളില്‍ പുതിയ മതങ്ങള്‍ ഉണ്ടാക്കും…വീണ്ടും സഹോദരന്റെ തല തകര്‍ക്കും. sibyഅതുകൊണ്ടാണ് നേരത്തെ പറഞ്ഞത്, മതമല്ല നമ്മുടെ ലക്ഷ്യം, ദൈവമാണ് ലക്ഷ്യമെന്നു. അറിവ് കൂടുകയും , തിരിച്ചറിവ് കുറയുകയും ചെയ്യൂന്ന ആധുനിക മനുഷ്യന്‍ സ്വയം നാശത്തിന്റെ പടവുകള്‍ ഇറങ്ങുന്നു.. അവനെ രക്ഷിക്കാന്‍ ഇനി ഒരു അവതാരവും വരാനില്ല ….. …

സെബി സെബാസ്റ്റ്യന്‍ സെല്‍ബ്രിഡ്ജ് 


Scroll To Top