Sunday February 26, 2017
Latest Updates

ഘര്‍ വാപ്പസിക്ക് പിന്നാലെ അന്യമസ്തസ്ഥരായ യുവതികളെ പ്രണയിച്ച് മതം മാറ്റിക്കാന്‍ ബജ്രംഗ്ദള്‍

ഘര്‍ വാപ്പസിക്ക് പിന്നാലെ അന്യമസ്തസ്ഥരായ യുവതികളെ പ്രണയിച്ച് മതം മാറ്റിക്കാന്‍ ബജ്രംഗ്ദള്‍

ന്യൂഡല്‍ഹി: ഘര്‍ വാപ്പസിക്ക് പിന്നാലെ അന്യമതസ്ഥരായ പെണ്‍കുട്ടികളെ ഹിന്ദു മതത്തില്‍ ചേര്‍ക്കുന്നതിന് ബാഹു ലാവോ ബേട്ടി ബച്ചാവോ അഭിയാനുമായി ബജ്രംഗ്ദള്‍. ഉത്തര്‍പ്രദേശിലാകമാനം ഫെബ്രുവരി രണ്ടാം വാരം മുതല്‍ ബാഹു ലാവോ ബേട്ടി ബച്ചാവോ അഭിയാന്‍ പദ്ധതിക്ക് തുടക്കമാകും.

അന്യമതസ്ഥരായ പെണ്‍കുട്ടികളെ ഹിന്ദു യുവാക്കളെ കൊണ്ട് പ്രണയിച്ച് അവരെ ഹിന്ദു മതത്തില്‍ ചേര്‍ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അതേസമയം ഹിന്ദു സമുദായത്തിലുള്ള പെണ്‍കുട്ടികള്‍ അന്യമതസ്ഥരെ പ്രണയിക്കുന്നത് തടയിടാനും ബജ്രംഗ്ദള്‍ ലക്ഷ്യമിടുന്നു. വിവാഹ പ്രായമെത്തിയ യുവാക്കളുടെ മാതാപിതാക്കളെ സമീപിച്ച് ക്രിസ്ത്യന്‍, മുസ്ലീം പെണ്‍കുട്ടികളെ പ്രണയിച്ച് വിവാഹം കഴിക്കാന്‍ അനുമതി തേടുകയാണ് ആദ്യ ഘട്ടത്തില്‍ ചെയ്യുന്നത്.

തുടര്‍ന്ന് ഇവരുമായി പ്രണയത്തിലായ യുവതികളെ ഹിന്ദു മതത്തില്‍ ചേര്‍ക്കും. ഹിന്ദു വുവതികളെ സംരക്ഷിക്കുന്നതിനും ക്രിസ്ത്യന്‍, മുസ്ലീം പെണ്‍കുട്ടികളെ ഹിന്ദു സംസ്‌കാരം പഠിപ്പിക്കുന്നതിനും വേണ്ടിയാണ് ബാഹു ലാവോ ബേട്ടി ബച്ചാവോ നടത്തുന്നതെന്നാണ് ബജ്രംഗ്ദളിന്റെ വിശദീകരണം. ഹിന്ദു പെണ്‍കുട്ടികള്‍ മറ്റ് മതസ്ഥരുടെ കെണിയില്‍പ്പെടാതെ സംരക്ഷിക്കുന്നതും പരിപാടിയുടെ ലക്ഷ്യമാണെന്ന് ബജ്രംഗ്ദള്‍ പറയുന്നു.

Scroll To Top