Monday January 22, 2018
Latest Updates

ഗൗരീ ലങ്കേഷിന്റെ വധത്തില്‍ പ്രതിഷേധിച്ച് അയര്‍ലണ്ടില്‍ ക്രാന്തി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു

ഗൗരീ ലങ്കേഷിന്റെ വധത്തില്‍ പ്രതിഷേധിച്ച് അയര്‍ലണ്ടില്‍ ക്രാന്തി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു

ഡബ്ലിന്‍:കര്‍ണാടകയിലെ ബാംഗ്ലൂരില്‍ ഫാസിസ്റ്റുകള്‍ വെടിവച്ച് കൊന്ന മുതിര്‍ന്ന പത്രപ്രവര്‍ത്തക ആയിരുന്നു ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ അയര്‍ലണ്ടിലും പ്രതിഷേധം. ‘

നിശ്ശബ്ദരായിരിക്കാന്‍ ഞങ്ങള്‍ക്ക് മനസില്ല എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് അയര്‍ലണ്ടിലെ പുരോഗമന പ്രസ്ഥാനമായ ക്രാന്തി ആണ് പ്രതിഷേധം പരിപാടി സംഘടിപ്പിച്ചത്. ഡബ്ലിന്‍ സിറ്റി സെന്ററിലെ ജനറല്‍ പോസ്റ്റോഫീസിന് മുന്നിലായിരുന്നു പ്രതിഷേധം പ്രകടനം നടന്നത്.ക്രാന്തിയുടെ ഭാരവാഹികളും അംഗങ്ങളും പ്രതിഷേധത്തിന് നേതൃത്വം നല്‍കി.

അയര്‍ലണ്ടില്‍ പ്രവര്‍ത്തിക്കുന്ന വര്‍ക്കേഴ്‌സ് പാര്‍ട്ടി നേതാവും ഡബ്ലിന്‍ സിറ്റി കൗണ്‍സിലറുമായ ഐലീഷ് റെയാനും പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തു സംസാരിച്ചു.

ഫാസിസ്റ്റുകളെ പിന്തുണയ്ക്കുന്ന ഇന്ത്യന്‍ ഭരണകൂടത്തെ കുറിച്ചും സംസാരിക്കാനും പ്രതികരിക്കാനുമുള്ള സ്വാതന്ത്രത്തിനു വേണ്ടി പോരാടാന്‍ സോഷ്യലിസ്റ്റ് ആശയങ്ങളുടെ അടിസ്ഥാനത്തില്‍ നമ്മള്‍ കൂടുതല്‍ സംഘടിതരാവേണ്ടതിന്റെ ആവശ്യകതയും അയര്‍ലണ്ടില്‍ പ്രവര്ത്തിക്കുന്ന വര്‍ക്കേഴ്‌സ് പാര്‍ട്ടി നേതാവും ഡബ്ലിന്‍ സിറ്റി കൗണ്‍സിലറുമായ ഐലീഷ് റയാന്‍ തന്റെ പ്രസംഗത്തില്‍ എടുത്തുപറഞ്ഞു. ഗാന്ധിജിയുടെ കൊലപാതകം മുതല്‍ ഗൗരീ ലങ്കേഷിന്റെ കൊലപാതകം വരെയുള്ള സംഘപരിവാറിന്റെ ഫാസിസ്റ്റ് അജണ്ട പരിപാടിയില്‍ സംസാരിച്ച ക്രാന്തിയുടെ അദ്ധ്യക്ഷന്‍ വര്‍ഗീസ് ജോയി തുറന്ന് കാണിച്ചു.

കൈക്കുഞ്ഞുങ്ങളെ കൊണ്ട് വന്നവര്‍ ഉള്‍പ്പെടെ പരിപാടിക്ക് നല്ല ജനപങ്കാളിത്തം ഉണ്ടായിരുന്നു. സിറ്റി സെന്ററിലെ ഒകോണല്‍ സ്ട്രീറ്റില്‍ ഒരു പ്രകടനവും നടത്തിയശേഷമാണ് പ്രതിഷേധയോഗം അവസാനിച്ചത്

Scroll To Top