Thursday May 25, 2017
Latest Updates

ഗ്രീസ് റഫറണ്ടത്തിനൊരുങ്ങുന്നു 

ഗ്രീസ് റഫറണ്ടത്തിനൊരുങ്ങുന്നു 

ഏതന്‍സ്:ഗ്രീസ് സമര്‍പ്പിച്ച സാമ്പത്തിക പരിഷ്‌ക്കരണ നിര്‍ദേശങ്ങള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ നിരസിച്ചതിനെ തുടര്‍ന്ന് യൂറോ നിലനിര്‍ത്തേണ്ടതിന്റെ സാധ്യതകള്‍ മനസിലാക്കാന്‍ ഗ്രീസ് റഫറണ്ടത്തിന് താത്പര്യപ്പെടുന്നതായി വാര്‍ത്തകള്‍. ഗ്രീസ് സാമ്പത്തികകാര്യ മന്ത്രി യാനിസ് വാരോഫാക്കിസ് അറിയച്ചതാണ് ഇക്കാര്യം. ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തങ്ങള്‍ക്ക് അധികാര മോഹമില്ലെന്നും സാമ്പത്തിക പരിഷ്‌ക്കാര നിര്‍ദേശങ്ങള്‍ തളളിയ സാഹചര്യത്തില്‍ ജനഹിതമറിയാനുള്ള പരിശോധന നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ഗ്രീസ് സമര്‍പ്പിച്ച സാമ്പത്തിക പരിഷ്‌കരണ നിര്‍ദേശങ്ങള്‍ ബ്രസല്‍സില്‍ ചേര്‍ന്ന യൂറോപ്യന്‍ രാജ്യങ്ങളിലെ ധനമന്ത്രിമാരുടെ യോഗം തളളിയിരുന്നു. ഇതാണ് കടുത്ത തീരുമാനം സ്വീകരിക്കാന്‍ ഗ്രീസിനെ പ്രേരിപ്പിക്കുന്നത്. ഇതോടെ യൂറോസോണില്‍ ഗ്രീസിന്റെ വായ്പാതിരിച്ചടവുമായി ബന്ധപ്പെട്ട് ഉടലെടുത്ത അസ്വാരസ്യങ്ങള്‍ രൂക്ഷമാകും.

കഴിഞ്ഞ ജനുവരില്‍ ഗ്രീസില്‍ അലക്‌സ് സര്‍പ്രസിന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതാണ് യൂറോപ്യന്‍
യൂണിയനും ഗ്രീസും തമ്മിലുളള പ്രതിസന്ധി ഉടലെടുക്കാനുളള പ്രധാനകാരണം

Scroll To Top