Thursday September 21, 2017
Latest Updates

ഗ്രീസില്‍ ഇടതുപക്ഷം അധികാരത്തിലേയ്ക്ക് 

ഗ്രീസില്‍ ഇടതുപക്ഷം അധികാരത്തിലേയ്ക്ക് 

ഏതന്‍സ്: ഗ്രീസില്‍ ഇടതുപക്ഷ പാര്‍ട്ടികളുടെ സഖ്യമായ സിരിസ വിജയം നേടുമെന്ന വ്യക്തമായ സൂചനകള്‍.അലക്‌സിസ് സിപ്രസ് നയിക്കുന്ന സിരിസയ്ക്ക് 36 ശതമാനം വോട്ട് ലഭിക്കുമെന്നാണ് സൂചന.പാര്‍ലമെന്റില്‍ ഭൂരിപക്ഷത്തിനുള്ള151 സീറ്റുകള്‍ അവര്‍ക്ക് ലഭ്യമാകുമെന്നാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.300 പ്രതിനിധികളെ വോട്ടെടുപ്പില്‍ തിരഞ്ഞെടുക്കും. പ്രധാനമന്ത്രിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവുമായ അന്റോണിസ് സമരാസും മത്സരരംഗത്തുണ്ട്.ഇദ്ദേഹത്തിന്റെ പാര്‍ട്ടി 28 ശതമാനം വോട്ടോടെ പിറകിലുണ്ട്.

രാജ്യത്തിന്റെ പൊതുകടം എഴുതിത്തള്ളുമെന്നാണ് സിപ്രസിന്റെ വാഗ്ദാനം. എന്നാല്‍, കടംസംബന്ധിച്ച് സാമ്പത്തികനിയന്ത്രണപദ്ധതികള്‍ ഇപ്പോള്‍ത്തന്നെ നടന്നുവരുന്നതായി സമരാസ് പറയുന്നു. സാമ്പത്തികതകര്‍ച്ചയെ ത്തുടര്‍ന്ന് ഗ്രീസ് യൂറോപ്യന്‍ യൂണിയന്‍, ഐ.എം.എഫ്., യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് എന്നിവയില്‍നിന്ന് വന്‍തോതില്‍ പണം കടമെടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ബജറ്റില്‍ വന്‍ സാമ്പത്തിക നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. സിരിസ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ ഗ്രീസ് ‘യൂറോ’ ഉപേക്ഷിച്ചേക്കുമെന്ന് വിലയിരുത്തലുകളുണ്ട്. 

2008ലെ സാമ്പത്തികമാന്ദ്യത്തില്‍നിന്ന് കരകയറാത്തതും തൊഴിലില്ലായ്മ വന്‍തോതില്‍ വര്‍ധിച്ചതുമാണ് ഗ്രീസിലെ പ്രധാന പ്രശ്‌നങ്ങള്‍. ഇതെല്ലാം തിരഞ്ഞെടുപ്പിനിടെ പ്രചാരണവിഷയമായിരുന്നു. ഒരുകോടി പേരാണ് വോട്ട് രേഖപ്പെടുത്താന്‍ അര്‍ഹത നേടിയത്. ഇക്കഴിഞ്ഞ ഡിസംബറില്‍ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതില്‍ പാര്‍ലമെന്റ് പരാജയപ്പെട്ടതോടെയാണ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 

Scroll To Top