Friday January 20, 2017
Latest Updates

ഗ്രീന്‍ പില്‍സ് കഴിച്ച രണ്ട് പേര്‍ മരിച്ചു; ജാഗ്രത നിര്‍ദ്ദേശവുമായി എച്ച്എസ്ഇ

ഗ്രീന്‍ പില്‍സ് കഴിച്ച രണ്ട് പേര്‍ മരിച്ചു; ജാഗ്രത നിര്‍ദ്ദേശവുമായി എച്ച്എസ്ഇ

ഡബ്ലിന്‍: ഗ്രീന്‍ പില്‍സ് കഴിച്ച രണ്ട് പേര്‍ മരണമടഞ്ഞതായി എച്ച്എസ്ഇ. കഴിഞ്ഞ
നാല് ദിവസത്തിനുള്ളിലാണ് ഈ ഗുളികകള്‍ കഴിച്ച രണ്ട് പേര്‍ മരണമടഞ്ഞത്. അപ്പിള്‍
അടയാളമുള്ള ഗ്രീന്‍ ആപ്പിള്‍, ഗ്രീന്‍ റോളെക്‌സ് എന്നീ ഗുളികകളാണ്
മരണകാരണമാകുന്ന പാര്‍ശ്വഫലങ്ങളുള്ളതായി കണ്ടെത്തിയത്. കഴിഞ്ഞ നാല്
ദിവസത്തിനകം രണ്ട് പേര്‍ മരണമടയുകയും കഴിഞ്ഞ ഒരു മാസത്തിനിടെ ഈ ഗുളിക
ഉപയോഗിച്ച നിരവധി പേര്‍ ആശുപത്രിയിലാകുകയും ചെയ്തു.

കൊക്കെയ്ന്‍ ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകളുടെ സാന്നിധ്യം ഈ ഗുളികകളില്‍
കണ്ടെത്തിയതായി എച്ച്എസ്ഇ അറിയിച്ചു. ഇതാണ് ഈ ഗുളിക കഴിച്ചവരുടെ
മരണത്തിനിടയാക്കിയത്. ഇത് കഴിക്കുന്നതോടെ അമിതമായി ഹൃദയമിടിപ്പ് നിരക്ക്
വര്‍ദ്ധിക്കുക, രക്തസമ്മര്‍ദ്ദവും, ശാരീര താപനിലയും വര്‍ദ്ധിക്കുക തുടങ്ങിയ
ലക്ഷണങ്ങളാണ് പ്രകടമാകുന്നത്. ഇത് മരണകാരണമാകുന്നു.

ഗുളിക കഴിച്ചവരില്‍ ഇത്തരം ലക്ഷണങ്ങള്‍ പ്രകടമായാല്‍ ഉടന്‍ തന്നെ ഡോക്ടറെ
സമീപിക്കാന്‍ മടിക്കരുത്. ഗുളിക കഴിച്ചതിനെ തുടര്‍ന്ന് എന്തെങ്കിലും ശാരീരിക
അസ്വാസ്ഥ്യം തോന്നുന്നവര്‍ എച്ച്എസ്ഇയുടെ ഡ്രഗ് ആന്‍ഡ് ആല്‍ക്കഹോള്‍ ഹെല്‍പ്പ്
ലൈനില്‍ സഹായം തേടണമെന്നും അധികൃതര്‍ അറിയിച്ചു. തിങ്കള്‍ മുതല്‍ വെള്ളി വരെ
രാവിലെ 9.30 മുതല്‍ 5.30 വരെ എച്ച്എസ്ഇ ഡ്രഗ്‌സ് ആന്‍ഡ് ആല്‍ക്കഹോള്‍ ഹെല്‍പ്പ്‌ലൈന്‍
സഹായം ലഭ്യമാണ്.

Scroll To Top