Tuesday November 13, 2018
Latest Updates

ഗോ ഫണ്ടില്‍ പതിനയ്യായിരം യൂറോ നേടാന്‍ ഡോണഗേല്‍ മലയാളികള്‍,അമ്പതിനായിരം ലക്ഷ്യമിട്ട് സ്ലൈഗോ അസോസിയേഷന്‍ 

ഗോ ഫണ്ടില്‍ പതിനയ്യായിരം യൂറോ നേടാന്‍ ഡോണഗേല്‍ മലയാളികള്‍,അമ്പതിനായിരം ലക്ഷ്യമിട്ട് സ്ലൈഗോ അസോസിയേഷന്‍ 

ലെറ്റര്‍ കെന്നി:കൗണ്ടി ഡോണഗേല്‍ കൗണ്ടിയിലെ മലയാളികളുടെ എണ്ണം കുറവാണ്.എങ്കിലും ജന്മനാടിന്റെ ദുരിത നിവാരണത്തിന് അവര്‍ ലക്ഷ്യമിടുന്നത് പതിനയ്യായിരം യൂറോയാണ്.രണ്ടു ദിവസത്തിനുള്ളില്‍ 6300 യൂറോ ശേഖരിക്കാന്‍ ഇതിനകം അവര്‍ക്ക് കഴിഞ്ഞു.അടുത്ത ദിവസങ്ങളില്‍ കൗണ്ടിയിലെ തദ്ദേശീയരുടെയും കൂടി സഹായം നേടി ലക്ഷ്യം നേടാനാണ് ഡോണഗേല്‍ ഇന്ത്യന്‍ മലയാളി അസോസിയേഷന്റെ ശ്രമം.

ഡോണഗേല്‍ ഇന്ത്യന്‍ മലയാളി അസോസിയേഷന്റെ ഗോ ഫണ്ട് സൈറ്റിലെത്തി സംഭാവന ചെയ്യാന്‍ https://www.gofundme.com/24vyp-kerala-flood-releif

അമ്പതിനായിരം യൂറോ ലക്ഷ്യമിട്ടാണ് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്ലൈഗോയുടെ ആഭ്യമുഖ്യത്തില്‍ നൈനാന്‍ തോമസ് ഫേസ്ബുക്കിലൂടെ ഫണ്ട് റൈസിംഗ് ആരംഭിച്ചിട്ടുള്ളത്.24 മണിക്കൂര്‍ കഴിയും മുമ്പേ നാലായിരത്തിലധികം യൂറോ ഒഴുകിയെത്തിക്കഴിഞ്ഞു.

അമ്പതിനായിരം യൂറോ സമാഹരിക്കാനാണ് ശ്രമം.ഇരുന്നൂറില്‍ താഴെ ഇന്ത്യന്‍ കുടുംബങ്ങളെ സ്ലൈഗോയില്‍ ഉള്ളെങ്കിലും പ്രദേശത്തെ സന്നദ്ധ സംഘടനകളുടെയും,വ്യക്തികളുടെയും സഹായവും തേടാനാണ് സ്ലൈഗോയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ശ്രമം.

https://www.facebook.com/donate/676512192732685/676987689351802/

ബ്രേ മലയാളികള്‍ ഈ മാസം 23 ന് ഒരുക്കിയിരുന്ന ഓണാഘോഷം ഈ വര്‍ഷം നടത്തേണ്ടതില്ല എന്ന് തീരുമാനിച്ചിട്ടുണ്ട്.ഓണാഘോഷത്തിന് പകരമായി നല്ലൊരു തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൊടുക്കുക എന്നുള്ളതാണ്. ഇതിലേക്കായി നിങ്ങളുടെ ഓരോരുത്തരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ചു കൊള്ളുന്നതായി സംഘാടകര്‍ അറിയിച്ചു.

നിരവധി ഐറിഷ് മലയാളികളാണ് ജന്മനാട്ടില്‍ ഇപ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്.

വിവാഹാഘോഷങ്ങളും മരണാനന്തര ശ്രാദ്ധങ്ങളും വരെ മാറ്റിവച്ചാണ് ജനങ്ങള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്.ഇടുക്കി തടിയംമ്പാട് മേഖലയില്‍ ദ്രോഗഡയില്‍ നിന്നുമുള്ള എമി സെബാസ്റ്റിയനും,ഉപ്പുതോട്ടില്‍ കോതമംഗലത്ത് പെനില്‍ ജോസഫും,കോതമംഗലത്ത് ബിനു ജോസഫും നേതൃത്വം നല്‍കുന്നുണ്ട് .

അവധിയ്‌ക്കെത്തിയ നിരവധി പേരാണ് പൂര്‍ണ്ണസമയവും,ദുരിതാശ്വാസ ക്യാമ്പുകളില്‍ ചിലവഴിക്കുന്നത്.
ഐറിഷ് മലയാളി ന്യൂസ് 

Scroll To Top