Saturday November 25, 2017
Latest Updates

ഗോള്‍വേ ഹോസ്പിറ്റലിന്റെ ടോയ്ലറ്റില്‍ അജ്ഞാത സ്ത്രീ മരിച്ച നിലയില്‍

ഗോള്‍വേ ഹോസ്പിറ്റലിന്റെ ടോയ്ലറ്റില്‍ അജ്ഞാത സ്ത്രീ മരിച്ച നിലയില്‍

ഗോള്‍വേ : ഗോള്‍വേ ഹോസ്പിറ്റലിന്റെ ഭാഗമായ ഉപയോഗശൂന്യമായ ടോയ്ലറ്റില്‍ അജ്ഞാത സ്ത്രീ മരിച്ച നിലയില്‍.ഇതു സംബന്ധിച്ച് ഗാര്‍ഡ അന്വേഷണം ആരംഭിച്ചു.ബാങ്ക് ഹോളിഡേ വീക്കെന്‍ഡിലായിരുന്നു സംഭവം.ഹോസ്പിറ്റലിന്റെ എമര്‍ജന്‍സി വിഭാഗത്തിനു മുന്‍ഭാഗത്തായി പൂട്ടിയിട്ട ടോയ്ലറ്റായിരുന്നു ഇതെന്നാണ് ഹോസ്പിറ്റല്‍ അധികൃതര്‍ പറയുന്നത്.

ആരോരും അറിയാതെയാണ് ഈ സ്ത്രീ ഹോസ്പിറ്റലിനുള്ളില്‍ എത്തിയത്. ആശുപത്രിയിലോ എമര്‍ജന്‍സി വിഭാഗത്തിലോ ഇത്തരത്തിലൊരാള്‍ പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുമില്ല.ഗോള്‍വേ വെസ്റ്റ് കോറോണര്‍ ഗാര്‍ഡ സ്റ്റേഷനാണ് കേസ് അന്വേഷിക്കുന്നത്.പത്തുമണിക്കൂറായി ഇവരെ കാണാനില്ലായിരുന്നുവെന്ന് സംഭവം പുറംലോകത്തെ അറിയിച്ച കോണക്റ്റ് ട്രിബ്യൂണ്‍ പത്രം റിപോര്‍ട് ചെയ്തു.

Scroll To Top