Wednesday November 22, 2017
Latest Updates

ഗോള്‍വേ സീറോ മലബാര്‍ ചര്‍ച്ചിന്റെ കലോത്സവത്തിനും,ഇടവകാ ദിനാഘോഷത്തിനും ഒരുക്കങ്ങളായി

ഗോള്‍വേ സീറോ മലബാര്‍ ചര്‍ച്ചിന്റെ കലോത്സവത്തിനും,ഇടവകാ ദിനാഘോഷത്തിനും ഒരുക്കങ്ങളായി

ഗോള്‍വേ:ഗോള്‍വേയിലെ സെന്റ് തോമസ് സീറോ-മലബാര്‍ കത്തോലിക് ചര്‍ച്ചിന്റെ ഈ വര്‍ഷത്തെ ബൈബിള്‍ കലോത്സവം ജൂലൈ 29 ശനിയാഴ്ച നടത്തപ്പെടും.

ജൂലൈ 29നു ശനിയാഴ്ച 2 മണിക്ക് വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം ജൂനിയര്‍ ഇന്‍ഫന്റ് മുതല്‍ യൂണിവേഴ്‌സിറ്റി തലം വരെയുള്ള കുട്ടികള്‍ക്കായി സെന്റ്. മേരീസ് കോളേജില്‍ വച്ച് വിവിധ മത്സരങ്ങള്‍ നടത്തപെടുന്നതും വിജയികള്‍ക്ക് ഓഗസ്റ്റ് 12 ന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പാരിഷ്‌ഡേയില്‍ വച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതുമാണ്. മത്സരങ്ങളിലേയ്ക് എല്ലാ കുട്ടികളെയും സ്വാഗതം ചെയ്യുന്നതായി പാരീഷ് ഭാരവാഹികള്‍ അറിയിച്ചു.

ഓഗസ്‌റ് 12നു ശനിയാഴ്ച വിപുലമായ പരിപാടികളോടെയാണ് പാരിഷ് ദിനാഘോഷം നടത്തപ്പെടുന്നത്അന്നേ ദിവസം .ഉച്ചകഴിഞ്ഞു 2.30 ന് പ്രസന്റേഷന്‍ റോഡിലുള്ള സെന്റ്. ജോസഫ് പ്രസന്റേഷന്‍ ചര്‍ച്ചില്‍ വച്ച് പാരിഷ് ചാപ്ലയിന്‍ ഫാ. ജെയ്‌സണ്‍ കുത്തനാപ്പിള്ളിയുടെ മുഖ്യ കാര്‍മികത്വത്തിലുള്ള വിശുദ്ധ കുര്‍ബാനയോടു കൂടി ഇടവകാദിനാഘോഷത്തിനു തുടക്കമാകും. തുടര്‍ന്ന് പ്രസന്റേഷന്‍ പ്രൈമറി സ്‌കൂളില്‍ വച്ച് കലാ സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും.

പരിപാടികള്‍ക്ക് ശേഷം സ്നേഹവിരുന്നും ഉണ്ടായിരിക്കും. ഗോള്‍വേയിലെ സീറോ- മലബാര്‍ കൂട്ടായ്മയുടെ പതിനൊന്നാം വാര്‍ഷികത്തിന്റെയും കൂടിയായ ഈ ആഘോഷങ്ങളിലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി അറിയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0877765728 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Scroll To Top