Tuesday September 25, 2018
Latest Updates

ഗോള്‍വേയില്‍ വെള്ളത്തില്‍ മുങ്ങിപ്പോയ ഇന്ത്യന്‍ പെണ്‍കുട്ടിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി

ഗോള്‍വേയില്‍ വെള്ളത്തില്‍ മുങ്ങിപ്പോയ ഇന്ത്യന്‍ പെണ്‍കുട്ടിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി

ഗോള്‍വേ:ഇന്നലെ വൈകിട്ട് എലേനോര്‍ കൊടുങ്കാറ്റ് ഉയര്‍ത്തിയ പ്രളയകെടുതിയില്‍ പെട്ട ഇന്ത്യന്‍ പെണ്‍കുട്ടിയെ പ്രദേശവാസികള്‍ രക്ഷപ്പെടുത്തി.ലോവര്‍ ഫെയര്‍ഹില്‍ റോഡിലുള്ള അപ്പാര്‍ട്ട്‌മെന്റിലേയ്ക്ക് പോവുകയായിരുന്ന 25 വയസുകാരി പെണ്‍കുട്ടിയാണ് അപകടത്തില്‍ പെട്ടത്.

പെട്ടന്ന് വെള്ളം ഉയരുമെന്നതറിയാതെ വീട്ടിലേയ്ക്ക് നടക്കുകയായിരുന്ന രഞ്ജിനി നാഗരാജന്‍ എന്ന വിദ്യാര്‍ഥിനിയാണ് നിമിഷനേരം കൊണ്ട് കഴുത്തൊപ്പം വെള്ളത്തില്‍ മുങ്ങിപ്പോയത്.പ്രളയ ജലത്തിലേയ്ക്ക് മറിഞ്ഞുവീഴുമെന്നുറപ്പായപ്പോള്‍ ഉറക്കെ നിലവിളിച്ചതോടെ പ്രദേശത്തെ ഹോട്ടലില്‍ നിന്നും ആളുകള്‍ എത്തിയാണ് വിദ്യാര്‍ഥിനിയെ രക്ഷിച്ചത്.

ഞൊടിയിടയിലാണ് വെള്ളം പാഞ്ഞെത്തിയത്.എനിക്കൊന്ന് ഓടി രക്ഷപെടാന്‍ പോലുമായില്ല. രഞ്ജിനി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

മിനുറ്റുകള്‍ക്കകം വിവരമറിഞ്ഞു പാഞ്ഞെത്തിയ രക്ഷാപ്രവര്‍ത്തകര്‍ രഞ്ജിനിയെ ബോട്ടില്‍ കയറ്റി വീട്ടിലെത്തിക്കുകയായിരുന്നു.

Scroll To Top