Tuesday November 21, 2017
Latest Updates

ഗോള്‍വേയില്‍ വീടുകളുടെയും അപാര്‍ട്മെന്റുകളുടെയും വില കുതിച്ചുയരുന്നു 

ഗോള്‍വേയില്‍ വീടുകളുടെയും അപാര്‍ട്മെന്റുകളുടെയും വില കുതിച്ചുയരുന്നു 

ഗോള്‍വേ :ഡബ്ലിനു പുറത്തുള്ള നഗരങ്ങളിലും ഭവനവിലയില്‍ കഴിഞ്ഞ മാസം വന്‍ വര്‍ദ്ധനവുണ്ടായതായി കണക്കുകള്‍.

ഗോള്‍വേയിലെ വീടുകളുടെയും അപാര്‍ട്മെന്റുകളുടെയും വിലയിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ വര്‍ദ്ധനവുണ്ടായത് .ശരാശരി ഐറീഷ് ഭവനങ്ങളുടെ വിലവര്‍ധനവ് 4.4%ആയിരിക്കെ ഗോള്‍വേയിലിത് 4.9 ശതമാനമായി കൂടിയതായി പ്രമുഖ എസ്റ്റ്റ്റ് ഏജന്റ് ഷെറി ഫിട്സ്ജെറാള്‍ഡ് പറയുന്നു.ആവശ്യക്കാരുടെ തള്ളിക്കയറ്റവും വീടുകളുടെ ക്ഷാമവുമാണ് വിലക്കയറ്റത്തിനു കാരണമായതെന്ന് ഗ്രൂപ്പിന്റെ ചീഫ് ഇക്കണോമിസ്റ്റ് മരിയാന്‍ ഫിന്നഗാന്‍ പറഞ്ഞു.വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ലിമെറിക്കിലും കോര്‍ക്കിലും യഥാക്രമം 3.4%,3.1% എന്നിങ്ങനെയാണ് വീടുകളുടെ വിലയില്‍ വര്‍ധനയുണ്ടായത്.

സെക്കന്‍ഡ് ഹാന്‍ഡ് സ്റ്റോക്ക് കുറഞ്ഞതോടെ പുതിയ കച്ചവടങ്ങളില്‍ 33%എന്ന റെക്കോഡ് വര്‍ധനയുണ്ടായി.കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ പ്രഖ്യാപിച്ച ഹെല്‍പ് ടു ബൈ പദ്ധതിയുടെ ഇടപെടലാണ് ഇതിനു പിന്നിലെന്നാണ് കരുതുന്നത്.നിക്ഷേപകരുടെ അഭാവവും വാങ്ങാനെത്തുന്നവരുടെ ആധിക്യവും ഈ നില തുടരുന്നതിനു കാരണമാകും.അതിനാല്‍ വീടുകളുടെ വിതരണത്തിലെ പ്രതിസന്ധി കൂടുതല്‍ ആഴത്തിലാകുമെന്നാണ് സൂചന.

Scroll To Top