Thursday October 18, 2018
Latest Updates

ഗോള്‍വേയില്‍ വി.മാതാവിന്റെ വാങ്ങിപ്പ് പെരുന്നാളും വി .ബി .എസ്സും ആഗസ്റ്റ് 15 ,16 തീയതികളില്‍ 

ഗോള്‍വേയില്‍ വി.മാതാവിന്റെ വാങ്ങിപ്പ് പെരുന്നാളും വി .ബി .എസ്സും ആഗസ്റ്റ് 15 ,16 തീയതികളില്‍ 

ഗോള്‍വേ : ഗോള്‍വേ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വി. ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളും വെക്കേഷന്‍ ബൈബിള്‍ സ്‌കൂളും ആഗസ്റ്റ് 15,16 (ബുധന്‍,വ്യാഴം)തീയതികളില്‍ നടത്തപ്പെടുന്നു .ആഗസ്റ്റ് 15-ാം തീയതി രാവിലെ 8 മണിക്ക് വി. ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിനോടനുബന്ധിച്ചു വി. കുര്‍ബാന വികാരി ഫാ ജോബിമോന്‍ സ്‌കറിയായുടെ മുഖ്യ കാര്‍മികത്വത്തില്‍ വി. കുര്‍ബാനയെ തുടര്‍ന്ന് ധൂപപ്രാര്‍ത്ഥന, കൈമുത്തു നേര്‍ച്ചവിളമ്പ് എന്നിവ നടത്തപ്പെടും.

കുര്‍ബാനയ്ക്കു ശേഷം 10 മണിക്ക് വി.ബി.എസ്സ് രെജിസ്‌ട്രേഷനും 10.15 നു വി.ബി.എസ്സ് ഉദ്ഘാടനവും നടത്തപ്പെടും. തുടര്‍ന്ന് കുട്ടികളെ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ ക്ലാസ്സുകളായി തിരിച്ചു സംഗീതപരിശീലനം, പെയിന്റിംഗ്, കിരീടനിര്‍മ്മാണം എന്നിവ നടത്തപ്പെടും.

അവധിക്കാലം വേദപുസ്തക ചിന്തകളിലൂടെ കുട്ടികളെ രസിപ്പിക്കുന്നതാണ് വി.ബി.എസ്സ്.രണ്ടാം ദിവസമായ 16-ാം തീയതി രാവിലെ 10 മണിക്ക് തുടങ്ങുന്ന ക്ലാസുകള്‍ ഉച്ചയ്ക്ക് ശേഷമുള്ള റാലി, സമ്മാനദാനം എന്നിവയോടെ വൈകിട്ട് സമാപിക്കും. 4 വയസ്സുമുതല്‍ 17 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് വി.ബി.എസ്സില്‍ സംബന്ധിക്കാവുന്നതാണ് എന്ന് വികാരി ഫാ. ജോബിമോന്‍ സ്‌കറിയ, ട്രസ്റ്റി വിനോദ് ജോര്‍ജ് എന്നിവര്‍ അറിയിച്ചു

Scroll To Top