Monday June 25, 2018
Latest Updates

ഗോള്‍വേയില്‍, നോമ്പ് കാല ധ്യാനത്തിനും വിശുദ്ധ വാരാചരണത്തിനും ഒരുക്കങ്ങളായി

ഗോള്‍വേയില്‍, നോമ്പ് കാല ധ്യാനത്തിനും വിശുദ്ധ വാരാചരണത്തിനും ഒരുക്കങ്ങളായി

ഗോള്‍വേ :ഗോള്‍വേ സെന്റ് തോമസ് സിറോ മലബാര്‍ കാത്തലിക് ചര്‍ച്ചിന്റെ ആഭിമുഖ്യത്തിലുള്ള, നോമ്പ് കാല ധ്യാനം ‘മെത്തനോയിയ’  മാര്‍ച്ച് 18 ന് നടത്തപ്പെടും.ഞായറാഴ്ച 2:00 മണി മുതല്‍ 5:30 വരെ സെന്റ് മേരീസ് കോളേജില്‍ നടത്തപ്പെടുന്ന ധ്യാനത്തിന് ഫാ.ക്ലമന്റ് പാടത്തിപ്പറമ്പില്‍( ചാപ്ലയിന്‍,സീറോ മലബാര്‍ ചര്‍ച്ച് ഡബ്ലിന്‍)നേതൃത്വം നല്‍കും.ഇടവക ചാപ്ലയിന്‍ ഫാ ജെയ്‌സണ്‍ കുത്തനാപ്പിള്ളില്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് സഹകാര്‍മ്മികത്വം വഹിക്കും.

ഗോള്‍വേ സെന്റ് തോമസ് സിറോ മലബാര്‍ കാത്തലിക് ചര്‍ച്ചിന്റെ വിശുദ്ധ വാരാചരണതിരുക്കര്‍മ്മങ്ങള്‍ താഴെ പറയും വിധമാണ് ക്രമീകരിച്ചിരിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഓശാന ഞായര്‍ :മാര്‍ച്ച് 25 നു ഓശാന ഞായറാഴ്ചയുടെ തിരുകര്‍മ്മങ്ങള്‍ 2.30 നുള്ള വേദപാഠ ക്ലാസുകള്‍ക്ക് ശേഷം 4 മണിക്ക് ആരംഭിക്കുന്നതാണ്.

ഈസ്റ്റര്‍: ഈസ്റ്റര്‍ ദിവസം ഏപ്രില്‍ 1നു ഞായറാഴ്ച 5: PM മണിക്ക് സെന്റ്. മേരീസ് കോളേജില്‍ വച്ച്, ഉയിര്‍പ്പിന്റെ തിരുക്കര്‍മ്മങ്ങളും, തുടര്‍ന്ന് സ്‌നേഹ വിരുന്നും ഉണ്ടായിരിക്കും.

Scroll To Top