Thursday October 18, 2018
Latest Updates

ഗോള്‍വേയില്‍ നിന്നും സ്‌നേഹപൂര്‍വ്വം, ദുരിതാശ്വാസ നിധിയിലേയ്ക്ക് പത്ത് ലക്ഷത്തിലധികം സംഭാവനയായെത്തിച്ച് ജിഐസിസി 

ഗോള്‍വേയില്‍ നിന്നും സ്‌നേഹപൂര്‍വ്വം, ദുരിതാശ്വാസ നിധിയിലേയ്ക്ക് പത്ത് ലക്ഷത്തിലധികം സംഭാവനയായെത്തിച്ച് ജിഐസിസി 

ഗോള്‍വേ :മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗോള്‍വേയിലെ മലയാളി സമൂഹം സംഭാവന ചെയ്തത് പത്ത് ലക്ഷത്തിലധികം യൂറോ.

ഗോള്‍വേ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ഗോള്‍വേയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.ഗോള്‍വേ സെന്റ് നിക്കോളാസ് ചര്‍ച്ച് പ്രയര്‍ ഗ്രൂപ്പ്,ഗോള്‍വേ ക്ലിനിക്ക് സ്റ്റാഫ്,ലോഗ്രായിലെ സെന്റ് ബ്രെണ്‍ന്ധ്രാന്‍സ് കമ്യൂണിറ്റിഹോസ്പിറ്റല്‍ സ്റ്റാഫ്,എന്നിവയടക്കമായുള്ള ഗ്രൂപ്പുകളും,ജിഐസിസി സെക്രട്ടറി ജോമിറ്റ് സെബാസ്റ്റ്യന്റെ ഫേസ് ബുക്ക് ഡൊണേഷന്‍ അക്കൗണ്ടിലൂടെ ലഭിച്ച തുകയുമാണ് എ ഐ ബി വഴി മുഖ്യമന്ത്രിയുടെ ദുരിത്വാശ്വാസ നിധിയിലേക്ക് അയച്ചത്.

കേരളത്തിന്റെ പുനര്‍നിര്‍മ്മിതിയ്ക്കായി 1039,731 രൂപയാണ് കഴിഞ്ഞ ദിവസം ഗോള്‍വേ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ സംഭാവന ചെയ്തതെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.സംഘടനയുടെ ഓണാഘോഷങ്ങള്‍ ഒഴിവാക്കിയപ്പോള്‍ അംഗങ്ങളില്‍ ഏറെപ്പേരും ഓണാഘോഷത്തിന്റെ ടിക്കറ്റിനായി ഏല്‍പ്പിച്ചിരുന്ന കളക്ഷന്‍ ദുരിതാശ്വാസ നിധിയിലേക്ക് അയയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നെന്നും,കൂടുതല്‍ സംഭാവനകള്‍ നല്കാന്‍ തയാറായെന്നും ജിഐ സി സി ഭാരവാഹികള്‍ വെളിപ്പെടുത്തി.

കൗണ്ടി ഗോള്‍വേയിലെ ബാലിനസ്ലോയിലെയും,ട്യുവാമിലെയും മലയാളി കൂട്ടായ്മകളും,നിരവധി ആശുപത്രികളിലെയും നഴ്സിംഗ് ഹോമുകളിലെയും മലയാളി സ്റ്റാഫും ശേഖരിച്ചയച്ച സംഭാവനകള്‍ക്ക് പുറമെയാണിത്.

Scroll To Top