Monday November 20, 2017
Latest Updates

ഗോള്‍വേയിലെ ആപ്പിള്‍ ഡാറ്റാ സെന്ററിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു

ഗോള്‍വേയിലെ ആപ്പിള്‍ ഡാറ്റാ സെന്ററിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു

ഡബ്ലിന്‍ : പ്രധാനമന്ത്രി ലിയോവരദ്കറും കമ്പനിയുടെ ആപ്പിള്‍ മേധാവി ടിം കുക്കുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നും അതെന്റിയിലെ ഡാറ്റാ സെന്ററിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. കാലിഫോര്‍ണിയയിലെ ആപ്പിള്‍ ആസ്ഥാനത്ത് നടത്തിയ ചര്‍ച്ചകള്‍ വളരെ നിര്‍ണായകമായിരുന്നുവെന്ന് ലിയോ വാരദ്കര്‍ പ്രസ്താവനയില്‍ അറിയിച്ചെങ്കിലും എന്ന് തുടങ്ങുമെന്ന കാര്യത്തില്‍ ഉറപ്പൊന്നും ലഭിച്ചിട്ടില്ല.അവരുടെ ഭാവി ബിസിനസ് പദ്ധതിയില്‍, അതന്റിയെ പരിഗണിക്കാമെന്ന് മാത്രമാണ് ആപ്പിള്‍ സമ്മതിച്ചിട്ടുള്ളത്.അതന്റി ഡാറ്റാസെന്റര്‍ പ്രോജക്ട് ആപ്പിള്‍ സ്ഥിരീകരിച്ചിട്ടില്ലെന്ന് വരദ്കര്‍ ആര്‍ടിഇ ന്യൂസിനോട് വെളിപ്പെടുത്തുകയും ചെയ്തു.

അമേരിക്കയുടെ പടിഞ്ഞാറന്‍ തീരത്തെ തന്റെ വ്യാപാര ദൗത്യത്തിന്റെ ഭാഗമായാണ് ടിം കുക്കിനെ കണ്ടത്.850 മില്യന്റെ ഈ പദ്ധതിയ്ക്ക് വലിയ പിന്തുണയുണ്ടെന്ന് വരദ്കര്‍ പറഞ്ഞു.എന്നിരുന്നാലും എന്നത്തേക്ക് പ്രോജക്ട് തുടങ്ങുമെന്ന കാര്യത്തില്‍ കൃത്യമായ ഉത്തരം കുക്കിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല.പദ്ധതിക്ക് ഒരു തീയതിയോ ഒരു നിശ്ചിത പ്രതിബദ്ധതയോ ലഭിച്ചിട്ടില്ലെന്ന് സാന്‍ ഫ്രാന്‍സിസ്‌കോയില്‍ ലിയോ വരദ്കര്‍ വിശദീകരിച്ചു.

പദ്ധതിക്ക് പിന്നില്‍ സര്‍ക്കാരുണ്ടെന്നും അതിനു വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാണെന്നും ആപ്പിളിന്റെ സി.ഇ.ഒ.യെ അറിയിച്ചതായും വരദ്കര്‍ വെളിപ്പെടുത്തി.ആ പദ്ധതിയെ ബാധിച്ച ആസൂത്രണത്തിലെ കാലതാമസം ആപ്പിളിന്റെ നിയന്ത്രണത്തിനപ്പുറമുള്ളതാണെന്ന് പ്രധാനമന്ത്രി സമ്മതിച്ചു.ഭാവിയില്‍ ഈ സംഭവവികാസങ്ങള്‍ നേരിടാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളും അദ്ദേഹം വിവരിച്ചു.ഈ പ്രോജക്ടുമായി മുന്നോട്ട് പോകുന്നതിന് സാങ്കേതികമായി ആപ്പിളിന് വഴിയൊരുക്കിയിട്ടുണ്ട്. എന്നാല്‍, തുടര്‍ന്നും ആ പദ്ധതിയുടെ കാലതാമസം ഒഴിവാക്കാനുള്ള അപ്പീല്‍ കേള്‍ക്കാന്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ ആവശ്യപ്പെടുമെന്നും അറിയിച്ചിട്ടുണ്ട്.

Scroll To Top