Thursday February 23, 2017
Latest Updates

ഗോണ്‍സാലോ ചുഴലിക്കൊടുങ്കാറ്റ് വ്യോമഗതാഗതം തടസപ്പെടുത്തി, ഭാഗ്യം! അയര്‍ലണ്ടില്‍ കാറ്റ് ദുര്‍ബലമായി

ഗോണ്‍സാലോ ചുഴലിക്കൊടുങ്കാറ്റ് വ്യോമഗതാഗതം തടസപ്പെടുത്തി, ഭാഗ്യം! അയര്‍ലണ്ടില്‍ കാറ്റ് ദുര്‍ബലമായി

ചിത്രം :ബെല്‍ഫാസ്റ്റില്‍ ഗോണ്‍സാലോ കൊടുങ്കാറ്റ് മറിച്ചിട്ട വന്‍മരം നോക്കിക്കാണാന്‍ എത്തിയ കുട്ടികള്‍

മാഞ്ചസ്റ്റര്‍ : ഗോണ്‍സാലോ ചുഴലിക്കൊടുങ്കാറ്റ് വ്യോമഗതാഗതം തടസപ്പെടുത്തി.യൂ കെയിലെ മാഞ്ചസ്റ്റര്‍ ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങളില്‍ ഗോണ്‍സാലോ വ്യോമഗതാഗതം തടസപ്പെടുത്തി.മണിക്കൂറില്‍ 50 മൈല്‍ വേഗതയില്‍ വീശിയടിച്ച കാറ്റില്‍ സാഹസികമായാണ് ലാന്‍ഡ് ചെയ്തത്. മണിക്കൂറില്‍ 50 മൈല്‍ വേഗതയില്‍ വീശുന്ന കാറ്റിനെ അതിജീവിച്ച് എയര്‍ പോര്‍ച്ചുഗലിന്റെ വിമാനം മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിന്റെ വീഡിയോ പുറത്ത് വന്നു. 

ബ്രിട്ടനിലെ മറ്റൊരു പ്രമുഖ വിമാനത്താവളമായ ഹീത്രുവില്‍ നിന്ന് സര്‍വീസ് നടത്തേണ്ടിയിരുന്ന 80 ഓളം വിമാനങ്ങള്‍ റദ്ദാക്കി.ഹീത്രുവില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന 1300 വിമാനങ്ങളില്‍ 80 എണ്ണമാണ് ക്യാന്‍സല്‍ ചെയ്തത്. എങ്കിലും കാറ്റിനെ അതിജീവിച്ച് മണിക്കൂറില്‍ 80 വിമാനങ്ങള്‍ വീതം സര്‍വീസ് നടത്തി. ബ്രിട്ടനില്‍ കാറ്റിനെ തുടര്‍ന്ന് റോഡ് ഗതാഗതവും തടസപ്പെട്ടു. ബ്രിട്ടനില്‍ ഗോണ്ടാലോ കാറ്റില്‍പ്പെട്ട് മൂന്ന് പേര്‍ മരണമടഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

ഇന്നലെ അയര്‍ലണ്ടില്‍ എത്തിയ ഗോണ്‍സാലോ ബെല്‍ഫാസ്റ്റ്,ടൈരോണ്‍,ഡെറി എന്നിവിടങ്ങളില്‍ കാര്യമായ നാഷനഷ്ട്ടങ്ങള്‍ വരുത്തി.റിപ്പബ്ലിക് ഓഫ് അയര്‍ലണ്ടിലെ ഡോണഗലില്‍ മാത്രമേ ഇതേവരെ രൂക്ഷമായ രീതിയില്‍ കാറ്റ് അപകടമുണ്ടാക്കിയുള്ളൂ.ഡബ്ലിന്‍ അടക്കമുള്ള കൌണ്ടികളില്‍ ശക്തമായ കാറ്റ് അനുഭവപ്പെടുന്നുണ്ടെങ്കിലും നാഷനഷ്ട്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.ബ്രേഗ്രേസ് ടൌണ്‍ ഡാര്‍റ്റ് പാതയില്‍ പോര്‍ട്ട് മര്‍നോക്കില്‍ മരം വീണ് റയില്‍ ഗതാഗതം സ്തംഭിച്ചു.

Scroll To Top