Monday January 16, 2017
Latest Updates

ഗോഡ്‌സേയുടെ കരുത്തില്‍ ജര്‍മിനിയ്ക്ക് ലോകകപ്പ്(1-0)ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം മെസിയ്ക്ക് 

ഗോഡ്‌സേയുടെ കരുത്തില്‍ ജര്‍മിനിയ്ക്ക് ലോകകപ്പ്(1-0)ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം മെസിയ്ക്ക് 

റിയോ ഡി ജനറോ :മരാക്കാന സ്റ്റേഡിയത്തില്‍ ആകാശം മുട്ടെ ആവേശം ഇരമ്പിയ 90 മിനുട്ടുകള്‍ക്ക് ശേഷം എക്‌സ്ട്ര റ്റൈമിലേയ്ക്ക് നീണ്ട ലോകകപ്പ് ഫൈനലില്‍ ലോകം ശ്വാസമടക്കി കാത്തിരുന്ന 22 മത് മിനിറ്റില്‍ മാരിയോ ഗോഡ്‌സേയുടെ ബൂട്ടില്‍ നിന്നും തൊടുത്തു വിട്ട സുവര്‍ണ്ണ ഗോളിന്റെ കരുത്തില്‍ ജര്‍മിനി ലോകകപ്പ് കിരീടം നേടി.
wold
നാലാം തവണ ലോകകപ്പ് വിജയം നേടിയ ജര്‍മിനിയ്ക്ക് എതിരെ ഒരൊറ്റ ഗോളും നേടാന്‍ അര്‍ജന്റീനയ്ക്കായില്ല (1-0)  റിയോ ഡി ജനറോയെ അനുഗ്രഹിച്ചു നിന്ന ഉഥിതനായ ക്രിസ്തു ജര്‍മിനിയ്‌ക്കൊപ്പം ആയിരുന്നു 

മികച്ച ഗോള്‍ കീപ്പറായി ജര്‍മന്‍ ഗോളി മാനുവല്‍ ന്യൂവര്‍ തിരഞ്ഞെടുക്കപ്പെട്ടു

തുടക്കം മുതല്‍ ഇരു ടീമുകളും ഒന്നിനൊന്നു കിടപിടിയ്ക്കുന്ന ചടുല നീക്കങ്ങളാണ് നടത്തിയത്.രണ്ടാം പകുതിയില്‍ അര്‍ജന്റീനയുടെ ഹിഗ്വന്‍ ജര്‍മിനിയുടെ ഗോള്‍ വലയത്തിലേയ്ക്ക് പായിച്ച ഗോള്‍ ഓഫ് സൈഡായി അര്‍ജന്റീനയുടെ നിര്‍ഭാഗ്യം തുടങ്ങി.എക്‌സ്ട്രാ ടൈമിന്റെ ഏഴാം മിനുട്ടില്‍ പലാസിയോയ്ക്ക് കിട്ടിയ അവസരവും പാഴായത് ആരാധകരെ നിരാശരാക്കി.gerkrist

mesy

കളിയിലുടനീളം കരുത്തുറ്റ നീക്കങ്ങള്‍ നടത്തിയ അര്‍ജന്റീനയ്ക്ക് നിരാശ മാത്രമാണ് ബാക്കി.ഇനി 2018 ല്‍ റഷ്യയില്‍ കണക്കു തീര്‍ക്കുവാനായി കാത്തിരിക്കുകതന്നെ.

Scroll To Top