Tuesday January 17, 2017
Latest Updates

ഗൂഗിള്‍ ട്രാന്‍സ്ലേറ്റ് ഇനി അച്ചടിച്ച വാചകങ്ങളെയും ശബ്ദങ്ങളെയും പരിഭാഷപ്പെടുത്തും

ഗൂഗിള്‍ ട്രാന്‍സ്ലേറ്റ് ഇനി അച്ചടിച്ച വാചകങ്ങളെയും ശബ്ദങ്ങളെയും പരിഭാഷപ്പെടുത്തും

കാലിഫോര്‍ണിയ: ഗൂഗിള്‍ ട്രാന്‍സ്ലേറ്റ് ഇനി അച്ചടിച്ച വാചകങ്ങളെയും ശബ്ദങ്ങളെയും പരിഭാഷപ്പെടുത്തും. ക്വെസ്റ്റ് വിഷ്വല്‍ എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ഗൂഗിള്‍ ഏറ്റെടുത്ത വേഡ് ലെന്‍സ് എന്ന സാങ്കേതിക വിദ്യയിലൂടെയാണ് ഗൂഗിള്‍ ട്രാന്‍സ്ലേറ്റിന്റെ പുതിയ പതിപ്പ് പ്രവര്‍ത്തിക്കുന്നത്. ഐ ഒഎസ്, ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഗൂഗിള്‍ ട്രാന്‍സ്ലേറ്റിന്റെ ഈ പതിപ്പ് പിന്തുണയ്ക്കും. 

ഫോണിന്റെ ക്യാമറ പകര്‍ത്തുന്ന അച്ചടിച്ച വാചകങ്ങളെ ഉപയോക്താവിന് ആവശ്യമുള്ള ഭാഷയിലേക്ക് ഗൂഗിള്‍ ട്രാന്‍സ്ലേറ്റ് പരിഭാഷപ്പെടുത്തി നല്‍കും. ഇത്തരത്തില്‍ ക്യാമറ പകര്‍ത്തുന്ന വാചകങ്ങളെ ശബ്ദരൂപത്തില്‍ പരിഭാഷപ്പെടുത്തുന്നതിന് പുറമേ ഉപഭോക്താവിന്റെ ഫോണിന്റെ സ്‌ക്രീനില്‍ പരിഭാഷ എഴുതി കാണിക്കുന്നതിനും പുതിയ പതിപ്പില്‍ ഓപ്ഷനുണ്ട്. 

ശബ്ദരൂപതിലുള്ള പ്രഭാഷണങ്ങളോ സംഭാഷണങ്ങളോ ഉപയോക്താക്കള്‍ക്ക് ആവശ്യമുള്ള ഭാഷയിലേക്ക് മൊഴി മാറ്റുന്ന സാങ്കേതിക വിദ്യയാണ് രണ്ടാമതായി ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്. ശബ്ദ രൂപത്തിലുള്ള സംഭാഷണ ശകലങ്ങള്‍ വിവര്‍ത്തനം ചെയ്യുന്നതിന്, പ്രസ്തുത സംഭാഷണം ഏത് ഭാഷയിലുള്ളതാണെന്ന് ഗൂഗിള്‍ സ്വയം തിരിച്ചറിയുകയുകയും ഉപഭോക്താവ് ആവശ്യപ്പെടുന്ന ഭാഷയിലേക്ക് മൊഴി മാറ്റുകയും ചെയ്യും. ഗൂഗിള്‍ ട്രാന്‍സ്ലേറ്റ് ഉപയോഗിക്കുന്നവര്‍ക്ക് വിദേശ യാത്രകള്‍ക്ക് ഏറെ പ്രയോജനപ്രദമാണ് ഈ നവീകരിച്ച പതിപ്പ്. 

Scroll To Top