Sunday October 21, 2018
Latest Updates

ഗൂഗിളും,യൂ ടൂബും,അബോര്‍ഷന്‍ റഫറണ്ടത്തിന്റെ പരസ്യങ്ങള്‍ നിരോധിച്ചു,നിയന്ത്രണമേര്‍പ്പെടുത്താന്‍ ഫേസ് ബുക്കും 

ഗൂഗിളും,യൂ ടൂബും,അബോര്‍ഷന്‍ റഫറണ്ടത്തിന്റെ പരസ്യങ്ങള്‍ നിരോധിച്ചു,നിയന്ത്രണമേര്‍പ്പെടുത്താന്‍ ഫേസ് ബുക്കും 

ഡബ്ലിന്‍: ജനാധിപത്യപ്രക്രീയയിലൂടെയുള്ള തിരഞ്ഞെടുപ്പുകളിലും,അഭിപ്രായവോട്ടെടുപ്പുകളിലും സ്വാധീനിച്ചേക്കാമെന്ന കാരണം പറഞ്ഞ് അയര്‍ലണ്ടിലെ അബോര്‍ഷന്‍ റഫറണ്ടത്തിന്റെ എല്ലാ പരസ്യങ്ങളും ഗൂഗിള്‍ നിരോധിച്ചു.ജനാധിപത്യത്തിലെ സുതാര്യത ഉറപ്പു വരുത്താനാണ് തങ്ങളുടെ നീക്കമെന്നാണ് ഗൂഗിള്‍ അധികൃതര്‍ അവകാശപ്പെടുന്നത്.

യൂ ടൂബിലും അബോര്‍ഷന്‍ റഫറണ്ടവുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ ഉണ്ടാവില്ല.ഫേസ് ബുക്കാവട്ടെ അയര്‍ലണ്ടിന് പുറത്തുനിന്നുമുള്ള പരസ്യങ്ങള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്.

അമേരിക്കന്‍ തിരഞ്ഞെടുപ്പിലും,ബ്രെക്‌സിറ്റ് ജനഹിത പരിശോധനയിലും സോഷ്യല്‍ മീഡിയ ഇടപെട്ടത് ഫലത്തെ സ്വാധീനിച്ചു എന്ന ഗുരുതരമായ ആരോപണം ഉണ്ടായതാണ് ഇപ്പോഴത്തെ നടപടിയ്ക്ക് കാരണമെന്ന് പറയപ്പെടുന്നു.

എന്നാല്‍ തങ്ങളുടെ പ്രചാരണ മുന്നേറ്റം കണ്ട് വിറളി പൂണ്ട യെസ് പക്ഷക്കാര്‍ സര്‍ക്കാരുമായി കൂടിയാലോചിച്ചുണ്ടാക്കിയ പദ്ധതിയുടെ ബാക്കി പത്രമാണ് സോഷ്യല്‍ മീഡിയ പ്രചാരങ്ങളുടെ നിരോധനത്തിന് കാരണമായതെന്ന് അയര്‍ലണ്ടിലെ എട്ടാം ഭരണഘടനാ ഭേദഗതി റദ്ദാക്കേണ്ടതില്ലെന്ന് ആവശ്യമുന്നയിക്കുന്ന നോ പക്ഷക്കാര്‍ ആരോപിച്ചു.

Scroll To Top