Monday January 23, 2017
Latest Updates

ഗൂഗിളിന്റെ പുത്തന്‍ സംരഭം ‘ദ ഫൗണ്ടറി’ക്ക് ഡബ്ലിനില്‍ തുടക്കമായി

ഗൂഗിളിന്റെ പുത്തന്‍ സംരഭം ‘ദ ഫൗണ്ടറി’ക്ക്     ഡബ്ലിനില്‍ തുടക്കമായി

ഡബ്ലിന്‍ :ഗൂഗിളിന്റെ ഡബ്ലിനിലെ ഹെഡ്‌കോട്ടേഴ്‌സില്‍ പത്താം വാര്‍ഷികത്തോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ ഗൂഗിള്‍ 5.5 മില്ല്യണ്‍ യൂറോയോളം നിക്ഷേപിക്കുന്ന പുത്തന്‍ സംരഭമായ ‘ദ ഫൗണ്ടറി’യുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം പ്രധാനമന്ത്രി എന്റ കെന്നി നിര്‍വ്വഹിച്ചു.

ഡബ്ലിനിലെ ഗൂഗിളിന്റെ ആസ്ഥാനമായ ഡിജിറ്റല്‍ ഇന്നവേഷന്‍ സെന്ററില്‍ വച്ച് നടന്ന ചടങ്ങില്‍ യൂറോപ്പിലെയും ആഫ്രിക്കയിലെയും പരസ്യ ദായകര്‍ പങ്കെടുത്തിരുന്നു.

80ഓളം ഇവന്റുകള്‍ ഈ വര്‍ഷം തന്നെ ഫൗണ്ടറി ബുക്ക് ചെയ്തിട്ടുണ്ട്. 15000ത്തോളം വിദേശ വ്യാപാര സംരഭകരെ കേന്ദ്രത്തിലേക്കാകര്‍ഷിക്കാന്‍ ഇനി സാധിക്കും എന്നാണ് ഗൂഗിള്‍ വിശ്വസിക്കുന്നത്.

സ്വീഡിഷ് ഫ്‌ലാറ്റ് പാക്ക് ഫര്‍ണിച്ചര്‍ റീട്ടെയ്‌ലര്‍ ആയ ഐക്കയും സ്വിസ് വാച്ച് കമ്പനിയായ സ്വാത്തും വിദേശീയരായ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി കൊണ്ടുള്ള റിസര്‍ച്ച് ഗാദറിംഗ് നടത്തുന്നതിനുവേണ്ടി തങ്ങളുടെ ആദ്യ ഇവന്റ് ഫൗണ്ടറി സംഘടിപ്പിച്ചു. പാഡ്ഡി പവര്‍, എയര്‍ ലിംഗസ്, ബൂട്ട്‌സ് തുടങ്ങിയ കമ്പനികളും ഇവന്റിന്റെ ഭാഗമായി.ഗൂഗിളുമായി സഹകരിക്കുന്നുണ്ട്

Scroll To Top