Friday January 19, 2018
Latest Updates

ഗുജറാത്തില്‍ വീണ്ടും ബിജെപി, ഹിമാചല്‍പ്രദേശ് കോണ്‍ഗ്രസിനെ കൈവിട്ടു

ഗുജറാത്തില്‍ വീണ്ടും ബിജെപി, ഹിമാചല്‍പ്രദേശ് കോണ്‍ഗ്രസിനെ കൈവിട്ടു

ന്യൂഡല്‍ഹി: ഗുജറാത്തില്‍ വീണ്ടും ബിജെപി അധികാരത്തിലേക്ക്. ഇവിടെ തുടര്‍ച്ചയായി നാലാം തവണയാണ് ബിജെപി അധികാരത്തിലെത്തുന്നത്.

വോട്ടെണ്ണലിന്റെ ഒരുഘട്ടത്തില്‍ ബിജെപി താഴേക്കുപോയെങ്കിലും തിരിച്ചെത്തുകയായിരുന്നു. കേവല ഭൂരിപക്ഷത്തിന് 92 സീറ്റുകളാണ് വേണ്ടത്. 109 സീറ്റില്‍ ബിജെപിയും 71 സീറ്റില്‍ കോണ്‍ഗ്രസും മുന്നേറുന്നു.

ഹിമാചല്‍ പ്രദേശില്‍ തുടക്കം മുതല്‍ ബിജെപിയാണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസിന് വന്‍ തിരിച്ചടി നല്‍കിയാണ് ബിജെപി ഭരണം പിടിച്ചത്. കേവല ഭൂരിപക്ഷത്തിനാവശ്യമായ 35 സീറ്റുകളും പിന്നിട്ടാണ് ബിജെപിയുടെ മുന്നേറ്റം.42 സീറ്റില്‍ ബിജെപിയ്ക്ക് ലീഡുള്ളപ്പോള്‍ കോണ്‍ഗ്രസ് 22 സീറ്റുകളില്‍ മുന്നേറുന്നു.

ഗുജറാത്തില്‍ ജാതിരാഷ്ട്രീയത്തിനെതിരേ നയവും പ്രയത്നവും നേടിയ വിജയമാണ് ബിജെപിയുടേതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അവകാശപ്പെട്ടു.. ബിജെപിയെ ഏതുവിധേനയും തോല്‍പ്പിക്കാന്‍ എല്ലാവരും ഒന്നിച്ചു നടത്തിയ ശ്രമങ്ങളെയാണ് ബിജെപി തോല്‍പ്പിച്ചത്. ഹിമാചലില്‍ മാറിമാറി വരുന്ന തെരഞ്ഞെടുപ്പു ഫലമെന്ന് നിസാരവല്‍ക്കരിക്കാനാവില്ല. ഭരണത്തിലിരുന്ന കോണ്‍ഗ്രസിന് ഉണ്ടായിരുന്ന സീറ്റിനേക്കാള്‍ പത്തിലേറെ സീറ്റ് അധികം നേടിയാണ് ബിജെപി അധികാരം പിടിച്ചത്. ഭരണമാറ്റം മാത്രമല്ല, കോണ്‍ഗ്രസിന്റെ ദയനീയ പരാജയംകൂടിയാണ്.

Scroll To Top