Tuesday September 25, 2018
Latest Updates

ഗീവര്‍ഗീസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്തായുടെ നിര്യാണത്തില്‍  അയര്‍ലണ്ടിലെ മാര്‍ത്തോമാ സഭ അനുശോചിച്ചു 

ഗീവര്‍ഗീസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്തായുടെ നിര്യാണത്തില്‍  അയര്‍ലണ്ടിലെ മാര്‍ത്തോമാ സഭ അനുശോചിച്ചു 

ഡബ്ലിന്‍ :  മാര്‍ത്തോമ സുറിയാനി സഭ സഫ്രഗന്‍ മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ അത്തനാസിയോസ് തിരുമേനിയുടെ നിര്യാണത്തില്‍ അയര്‍ലണ്ടിലെ നസ്രേത്ത് മാര്‍ത്തോമാ ഇടവക അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ഡബ്ലിന്‍ എക്യൂമിനിക്കല്‍ ക്രിസ്ത്യന്‍ യൂണിയനും മെത്രാപ്പോലീത്തായുടെ നിര്യാണത്തില്‍ അനുശോചനം അര്‍പ്പിച്ചു.

74 വയസ്സായിരുന്ന തിരുമേനി ഇന്ന് രാവിലെയാണ് കാലം ചെയ്തത്. മാര്‍ത്തോമ സഭയുടെ റാന്നി നിലക്കല്‍ ഭദ്രാസന അധിപനായിരുന്നു. ഏറെ നാളായി വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ നാലയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യമുണ്ടായത്.

തിരുവല്ല നെടുമ്പ്രം മുളമൂട്ടില്‍ ചിറയില്‍കണ്ടത്തില്‍ പരേതരായ സി.ഐ.ഇടിക്കുളയുടെയും ആച്ചിയമ്മയുടെയും മകനാണ് ഗീവര്‍ഗീസ് മാര്‍ അത്തനാസിയോസ് തിരുമേനി.

2015 ഒക്ടോബര്‍ രണ്ടിന് സഫ്രഗന്‍ മെത്രാപ്പൊലീത്തയായി സ്ഥാനമേറ്റ ഗീവര്‍ഗീസ് മാര്‍ അത്തനാസിയോസ് തിരുമേനി മുബൈ-ഡല്‍ഹി, കോട്ടയം-കൊച്ചി ഭദ്രാസനങ്ങളുടെ അധ്യക്ഷന്‍, മാര്‍ത്തോമ്മാ വൈദിക സെമിനാരി ഗവേണിംഗ് ബോര്‍ഡ് ചെയര്‍മാന്‍, സണ്‍ഡേ സ്‌കൂള്‍ സമാജം പ്രസിഡന്റ്, നാഷനല്‍ മിഷനറി സൊസൈറ്റി പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

കബറടക്കം പിന്നീട്.

Scroll To Top