Thursday August 24, 2017
Latest Updates

ഗാസയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍

ഗാസയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍

ജറുസലേം: ഗാസയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍. ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് മരുന്നും മറ്റു അവശ്യ സാധനങ്ങളും എത്തിക്കുന്നതിനായി യുഎന്‍ സംഘത്തെ കടത്തിവിടാനാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. അഞ്ചു മണിക്കൂര്‍ നേരത്തേക്കാണ് വെടിനിര്‍ത്തല്‍. പ്രാദേശിക സമയം രാവിലെ 10 മണി മുതല്‍ മൂന്ന് മണി വരെയാണ് വെടിനിര്‍ത്തല്‍ . ഗാസയിലെ ആശുപത്രികളില്‍ മരുന്ന് ക്ഷാമത്തിന് പുറമേ രൂക്ഷമായ ജലക്ഷാമവും അനുഭവപ്പെടുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇത് പരിഹരിക്കുന്നതിനാണ് വെടിനിര്‍ത്തല്‍.

അതിനിടെ ഇസ്രായേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട പലസ്തീന്‍കാരുടെ എണ്ണം 223 കവിഞ്ഞു. 1600 പേര്‍ക്ക് പരുക്കേറ്റു. ഇന്ന് ആക്രമണം ഒന്‍പതാം ദിവസത്തിലേക്ക് കടന്നു. വ്യോമാക്രമണത്തിനു പിന്നാലെ കരയുദ്ധം രൂക്ഷമാക്കാനും ഇസ്രയേല്‍ സൈന്യം തീരുമാനിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇതിനു മുന്നോടിയായി ജനങ്ങള്‍ വീട് ഒഴിഞ്ഞു പോകണമെന്ന് ഇസ്രയേല്‍ സൈന്യം ആവശ്യപ്പെട്ടു. എന്നാല്‍ ഇസ്രയേല്‍ ഭീഷണിക്ക് വഴങ്ങരുതെന്ന് ഹമാസ് ജനങ്ങളോട് ആവശ്യപ്പെട്ടു.

Scroll To Top